ഫാസ്റ്റ് ട്രാക്ക് കോടതികളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തല, ചെങ്ങന്നൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതികളില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴു വര്‍ഷം പ്രാക്ടീസുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ വിലാസം, ജനന തീയതി, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ജാതി/മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും ഉള്‍പ്പടെ ഫോട്ടോ പതിച്ച ബയോഡേറ്റ, മൂന്നോ നാലോ സെഷന്‍സ് കേസുകളും ക്രിമിനല്‍ കേസുകളും നടത്തിയിട്ടുള്ള പരിചയം സംബന്ധിച്ച രേഖകള്‍. ഓഗസ്റ്റ് 24 വൈകുന്നേരം അഞ്ചിന് മുന്‍പ് അപേക്ഷ കളക്ട്രേറ്റില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0477- 2251676, 2252580.

ലാസ്‌കർ ഒഴിവ്
സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ മേഖലാ ഓഫീസായ കോഴിക്കോട് റീജിയണൽ ആർക്കൈവ്‌സിന്റെ പരിധിയിലുള്ള കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന കുന്ദമംഗലം സബ് സെന്ററിലേക്ക് ലാസ്‌കർ തസ്തികയിലുള്ള ഒഴിവിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 675 രൂപ നിരക്കിൽ) ഏഴാം ക്ലാസ് യോഗ്യതയും പ്രായപരിധി 45 വയസുമുള്ള (സംവരണ വിഭാഗക്കാർക്ക് അർഹമായ ഇളവ് ലഭിക്കുന്നതാണ്) കോഴിക്കോട് ജില്ലയിൽ സ്ഥിര താമസമായിട്ടുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ അപേക്ഷയോടൊപ്പം യോഗ്യത, പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ആധാർ സഹിതം ഓഗസ്റ്റ് 27നു മുമ്പ് സൂപ്രണ്ട്, റീജിയണൽ ആർക്കൈവ്‌സ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20 എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. ലാസ്‌കറെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ അഞ്ചിനു കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള റീജിയണൽ ആർക്കൈവ്‌സിൽ നടക്കും.

താത്കാലിക നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. താൽപര്യമുള്ളക്ക് ഓഗസ്റ്റ് 24ന് വാക്ക്-ഇൻ-ഇന്റർവ്യൂനിന് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാഷണല്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണികസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡെവലപ്പര്‍ (200 മണിക്കൂര്‍. യോഗ്യത -പ്ലസ് ടു),
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍( യോഗ്യത- 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അല്ലെങ്കില്‍ പത്താം ക്ലാസ്സ് കഴിഞ്ഞ് ഒരു വര്‍ഷത്തെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്),
അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അക്കൗണ്ടിംഗ് ആന്‍ഡ് പബ്ലിഷിംഗ്(യോഗ്യത-പ്ലസ് ടു) എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ കോളേജില്‍ സമര്‍പ്പിക്കണം. അവസാന തിയതി: ഓഗസ്റ്റ് 20. ഫോണ്‍ : 0479 2435370, 8547005018

എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ കാര്‍ഡിയോ വാസ്കുലർ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബാച്ചിലര്‍ ഡിഗ്രി/ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി വിത്ത് സ്പെഷ്യല്‍ എക്സ്പെര്‍ട്ടൈസ് ഇന്‍ എക്കോ കാര്‍ഡിയോഗ്രാഫി, ടി.എം.ടി ആന്‍റ് ഹോള്‍ട്ടര്‍ അനാലിസിസ്, പാരാമെഡിക്കല്‍ കൗൺസില്‍ രജിസ്ട്രേഷന്‍. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഓഗസ്റ്റ് 19 രാവിലെ 10.30 ന് സൂപ്രണ്ടിന്‍റെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുക്കുക.
ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications