കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിളിക്കുന്നു: കാലാവസ്ഥ വകുപ്പിൽ അവസരം

Google Oneindia Malayalam News

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ(എസ് എസ് സി) ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റിന്റെ ഒഴിവിൽ പരീക്ഷ നടത്തും. കമ്പ്വൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിൽ നടക്കും. ഉദ്യോഗാർത്ഥികൾ https://ssc.nic.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ 18. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, 080-25502520, 9483862020.ssc

ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ്

ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ്

ബച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി 2022 കോഴ്‌സിലേക്ക് ആദ്യഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ടോക്കൺ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടി. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണവും ഒക്ടോബർ 10 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.

അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

ജില്ല പഞ്ചായത്ത് ജില്ല പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്ന അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനം എന്ന പദ്ധതിയിലേയ്ക്ക് ബിഎസ്‌സി നഴ്‌സിംഗ്(വനിതകള്‍ക്ക് മാത്രം), ബിടെക് (സിവില്‍) യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ല പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ജില്ല പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ കരാര്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശീലനത്തിനായി നിയമിക്കും. പ്രതിമാസം 10,000/ രൂപ ഓണറേറിയം നല്‍കും. ജാതി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ല പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. പ്രായപരിധി : 22-30 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 15 വൈകിട്ട് 5 മണി. ഫോണ്‍: 0487-2360381

ടെക്‌നിക്കല്‍ അസിസ്റ്റന്റ്: കരാര്‍ നിയമനത്തിന് അപേക്ഷിക്കാം

ടെക്‌നിക്കല്‍ അസിസ്റ്റന്റ്: കരാര്‍ നിയമനത്തിന് അപേക്ഷിക്കാം

ആലപ്പുഴ: നവകേരളം കര്‍മ പദ്ധതിയുടെ ജില്ല ഓഫീസില്‍ ഒഴിവുള്ള ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ സര്‍ക്കാര്‍ അംഗീകൃത ബിരുദാനന്തര ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 40 വയസ്.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 20-നകം ജില്ല കോ-ഓര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മ പദ്ധതി- 2, ജില്ല ആസൂത്രണ സമിതി കെട്ടിടം, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ - 688001 എന്ന വിലാസത്തില്‍ നല്‍കണം.

വിവിധ കോഴ്‌സുകളിലേക്കുള്ള അഭിമുഖം

വിവിധ കോഴ്‌സുകളിലേക്കുള്ള അഭിമുഖം

ആലപ്പുഴ: 2022-24 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ്. (ഡിപ്ലോമ ഇന്‍ എലമെന്ററി എഡുക്കേഷന്‍) സയന്‍സ്, കൊമേഴ്‌സ് ഗ്രൂപ്പുകളില്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം 11 -ന് രാവിലെ 9.30 മുതലും ഹ്യൂമാനിറ്റീസ് ഗ്രൂപ്പിന്റെ അഭിമുഖം 12-ന് രാവിലെ 9.30 മുതലും ആലപ്പുഴ ഗവണ്‍മെന്റ് മുഹമ്മദന്‍സ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. ജില്ലയിലെ സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് അപേക്ഷ നല്‍കി പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം 12-ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടക്കും. റാങ്ക് ലിസ്റ്റ്, വെയിറ്റിംഗ് ലിസ്റ്റില്‍ എന്നിവയിൽ ഉള്‍പ്പെട്ടവര്‍ യോഗ്യത, റിസര്‍വേഷന്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖ, പകര്‍പ്പ് സഹിതം അഭിമുഖത്തിനായി എത്തണം. ഫോണ്‍: 8547788521

ഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാംഈ ചിത്രത്തില്‍ അതിക്രമിച്ച് കയറിയ ഒരാളുണ്ട്; സൂക്ഷിച്ച് നോക്കിയില്‍ കണ്ടെത്താം, 3 സെക്കന്‍ഡ് തരാം

English summary
JOB: Staff Selection Commission invites Opportunity in Weather Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X