അർധ സർക്കാർ സ്ഥാപനത്തിൽ സൂപ്പർവൈസർ, സ്റ്റേറ്റ് കോ-ഓർഡിനേറ്റർ: തൊഴിൽ അവസരങ്ങൾ അറിയാം
മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം എം.ഡബ്ലൂ.പി.എസ്.സി-2007 ആക്ട് ഫലപ്രദമായി നടപ്പിലാക്കുന്നതിലേക്കായി സ്റ്റേറ്റ് കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമം നടത്തുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. സോഷ്യോളജിയിൽ മാസ്റ്റർ ബിരുദം/എം.എസ്.ഡബ്ലൂമാണ് യോഗ്യത. വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് പാസായിരിക്കണം സർക്കാർ/സർക്കാരിത സംഘടനകളിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ പ്രോജക്ട് മാനേജർ/സൂപ്രണ്ട് തസ്തികകളിലോ അതിനു മുകളിലുള്ള തസ്തികകളിലോ ഉള്ള പ്രവൃത്തിപരിചയം അഭിലഷണീയം. ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 29,200 രൂപ.

നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജൂൺ ആറിന് വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ, സാമൂഹ്യനീതി വകുപ്പ്, വികാസ്ഭവൻ, 5-മത്തെ നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷയും അനുബന്ധ രേഖകളും നിശ്ചിത സമയപരിധിക്കുള്ളിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിലും അയക്കാം. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും നിശ്ചിത മാതൃകയിലും ആവശ്യമായ രേഖകൾ സഹിതവും സമർപ്പിക്കാത്ത അപേക്ഷകളും പരിഗണിക്കില്ല. അപേക്ഷയുടെ കവറിനു പുറത്ത് Application for the post of State Co-ordinator, MWPSC എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങളും അപേക്ഷ ഫോമും സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ www.sjd.kerala.gov.iി ൽ ലഭിക്കും.
സൂപ്പർവൈസർ താത്കാലിക ഒഴിവ്
സംസ്ഥാനത്തെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ സൂപ്പർവൈസർ (ടെക്സ്റ്റൈൽസ്) - വീവിങ്, സൂപ്പർവൈസർ (ടെക്സ്റ്റൈൽസ്) - സ്പിന്നിങ് തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. സൂപ്പർവൈസർ (ടെക്സ്റ്റൈൽസ്) - വീവിങ് തസ്തികയ്ക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് ടെക്‌സ്‌റ്റൈൽസും ഒരു സർക്കാർ / അർദ്ധ സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ റെഗുലർ കോഴ്‌സിന് ശേഷം അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടെക്‌സ്‌റ്റൈൽ ടെക്‌നോളജിയിൽ/ ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ ഡിപ്ലോമയും ഒപ്പം ഒരു സർക്കാർ / അർദ്ധ -സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ /ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
സൂപ്പർവൈസർ (ടെക്സ്റ്റൈൽസ്) - സ്പിന്നിങ് - തസ്തികയ്ക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക് ടെക്‌സ്‌റ്റൈൽസും ഒരു സർക്കാർ / അർദ്ധ -സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ റെഗുലർ കോഴ്‌സിന് ശേഷം അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടെക്‌സ്‌റ്റൈൽ ടെക്‌നോളജിയിൽ ഡിപ്ലോമയും ഒപ്പം ഒരു സർക്കാർ / അർദ്ധ -സർക്കാർ / പൊതു മേഖല സ്ഥാപനത്തിൽ നിന്നോ /ടെക്‌സ്‌റ്റൈൽ മില്ലിൽ പരിശീലനം ഉൾപ്പെടെ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായം 01.01.2021 ന് 41 വയസ് കവിയാൻ പാടില്ല. 25,000 രൂപ പ്രതിഫലം.
സൂപ്പർവൈസർ (ടെക്സ്റ്റൈൽസ്) - വീവിങ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് ഒരു ഒഴിവും മുസ്ലീം വിഭാഗത്തിന് ഒരു ഒഴിവും, സൂപ്പർവൈസർ (ടെക്സ്റ്റൈൽസ്) - സ്പിന്നിങ് - തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് ഒരു ഒഴിവും, ഇഴവ/തീയ്യ/ബില്ലവ വിഭാഗത്തിന് ഒരു ഒഴിവും, എസ്.സി വിഭാഗത്തിന് ഒരു ഒഴിവുമാണ് നിലവിലുള്ളത്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ ഒന്നിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.












Click it and Unblock the Notifications