India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ജൂനിയർ ഇൻസ്ട്രക്ടർ: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താത്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/എം.സി.എ, സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ടു വർത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടാവണം. പ്രായം 35 വയസുവരെ. അപേക്ഷകൾ ജൂലൈ അഞ്ചിനകം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം - 35 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ secretary@kkvib.orgയിൽ അയയ്ക്കണം.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
  ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താത്കാലിക നിയമനം

  ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ താത്കാലിക നിയമനം

  തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ യിൽ മെക്കാനിക് ഡീസൽ (MD), ഇലക്‌ട്രോണിക് മെക്കാനിക് (E/Mech) സി.ഒ.പി.എ. (COPA) എന്നീ ട്രേഡുകളിലേക്ക് നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 2ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ.ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ ഇൻർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ഡിഗ്രി. ഇന്റവ്യൂ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും.

  ഡെപ്യൂട്ടേഷൻ നിയമനം

  ഡെപ്യൂട്ടേഷൻ നിയമനം

  കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന ഒരു ക്ലാർക്ക്/ടൈപ്പിസ്റ്റ് (മലയാളം ടൈപ്പിംഗ്) തസ്തികയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ഉള്ളവരിൽ നിന്നും സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 20നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

  തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

  തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

  കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ജൂലൈ ആദ്യ വാരം കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് & ജി.എസ്.ടി യൂസിങ് റ്റാലി കോഴ്‌സ് ആരംഭിക്കും. ഒഴിവുള്ള സീറ്റുകളിലേക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ജൂലൈ ഏഴുവരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

  നഴ്സിംഗ് അസിസ്റ്റന്റ് നിയമനം

  നഴ്സിംഗ് അസിസ്റ്റന്റ് നിയമനം

  നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതി പ്രകാരം വര്‍ക്കല ഗവണ്‍മെന്റ് നാച്യുറോപ്പതി യോഗ ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ നഴ്സിംഗ് അസിസ്റ്റന്റിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഡി.എ.എം.ഇ നടത്തുന്ന ഒരു വര്‍ഷത്തെ യോഗ ന്യാച്യുറോപതി ടെക്നീഷ്യന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് അഭികാമ്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴ് വൈകിട്ട് അഞ്ച് മണി. യോഗ്യതയുള്ളവര്‍ സര്‍ട്ടഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജൂലൈ 12 രാവിലെ 11 ന് തിരുവനന്തപുരം ആരോഗ്യഭവന്‍ ബില്‍ഡിംഗിലുള്ള ജില്ല പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

  സ്റ്റാഫ് നഴ്‌സ് നിയമനം;അഭിമുഖം ജൂലൈ ആറിന്

  സ്റ്റാഫ് നഴ്‌സ് നിയമനം;അഭിമുഖം ജൂലൈ ആറിന്

  ആലപ്പുഴ: പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് (സ്ത്രീകള്‍) തസ്തികയില്‍ നിയമനത്തിന് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ ജൂലൈ ആറിനു രാവിലെ 10ന് അഭിമുഖം നടത്തും. ബി. എസ്.സി/ജി.എന്‍.എം. പാസായ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിയമനം. ഫോണ്‍: 0477- 2230624, 8304057735.

  ഇന്ത്യന്‍ ആര്‍മിയില്‍ ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍; 13 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെഇന്ത്യന്‍ ആര്‍മിയില്‍ ടെറിട്ടോറിയല്‍ ആര്‍മി ഓഫീസര്‍; 13 ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ

  English summary
  job: System Administrator and Junior Instructor vacancy in kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X