ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക ഒഴിവ്, ഇ ഇ ജി ടെക്‌നീഷ്യന്‍; തൊഴിൽ വാർത്തകൾ അറിയാം
ആലപ്പുഴ: ഗവ. റ്റി.ഡി. മെഡിക്കല്‍ കോളേജിലെ ന്യുറോളജി വിഭാഗത്തില്‍ ഒഴിവുള്ള ഇ.ഇ.ജി. ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ്ടു, ന്യുറോ ടെക്‌നോളജിയില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പ്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 25ന് രാവിലെ 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഇ.ഇ.ജി. ടെക്‌നീഷ്യനായി ജോലി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഓണം വരവായി; മലയാളി മങ്കമാരായി പ്രിയ നടിമാർ

ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റേഴ്സ്/ട്രെയിനേഴ്സ് തസ്തികകളിലേക്ക് ഡെപ്യൂട്ടേൻ നിയമനം
സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലേക്ക് ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റേഴ്സ്/ട്രെയിനേഴ്സ് തസ്തികകളിലേക്ക് ഡെപ്യൂട്ടേഷനില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ക്കുള്ള അഭിമുഖം ഈ മാസം 16 ന് രാവിലെ 10 ന് തിരുവല്ലയിലുള്ള ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപപത്രം, ഫോം 144 എന്നിവ അപേക്ഷയ്ക്കൊപ്പം ഹാജരാക്കിയിട്ടില്ലെങ്കില്‍ അവ സഹിതം അന്നേദിവസം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0469-2600167
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക ഒഴിവു
കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ കൊല്ലം കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ (ഡെമോണ്‍സ്‌ട്രേറ്റര്‍) ഒഴിവുണ്ട്. യോഗ്യത: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി/സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് എന്നിവയില്‍ ഏതെങ്കിലും അംഗീകരിച്ച 50% മാര്‍ക്കോടെയുള്ള ഡിഗ്രി / 3 വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ എഐസിടിഇ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച 60% മാര്‍ക്കോടെയുള്ള ഹോട്ടല്‍ മാനേജ്മന്റ് ബിരുദം.
'കൂൾ ഗേൾ'; ബിഗ് ബോസ് താരത്തിന്റെ കണ്ണട വൈറലാകുന്നു
പ്രവര്‍ത്തി പരിചയം:- ത്രീ സ്റ്റാര്‍ കാറ്റഗറിയില്‍ കുറയാതെയുള്ള ഹോട്ടലില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഎച്ച്എംസിടി, ഗവ: കോളേജ് എന്നിവിടങ്ങളില്‍ ഏതിലെങ്കിലും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപെടുക. ഫോണ്‍ - 0474 2767635, 9188133492. ബയോഡേറ്റ ഓണ്‍ലൈന്‍ ആയി[email protected]എന്ന ഐഡി വഴി സമര്‍പ്പിക്കാം. അവസാന തീയതി ഈ മാസം 13 വൈകിട്ട് നാലുവരെ.












Click it and Unblock the Notifications