ആയുർവേദ കോളേജിൽ അധ്യാപക ഒഴിവ്, ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ: തൊഴിൽ അവസരങ്ങൾ അറിയാം
കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ പഞ്ചകർമ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് 23ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. പ്രതിമാസം 57,525 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ എതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.
ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'എ' ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് (2019 ജൂലൈ വരെ ലഭിച്ച അപേക്ഷകൾ) ഫെബ്രുവരി 25, 26, 28, മാർച്ച് 7 തീയതികളിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന് കീഴിൽ തിരുവനന്തപുരത്തുള്ള മീറ്റർ ടെസ്റ്റിംഗ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ലബോറട്ടറി കാര്യാലയത്തിൽ വച്ച് ഇന്റർവ്യൂ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.

തൈക്കാട് റസ്റ്റ് ഹൗസിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്
തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസില്‍ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജീവനക്കാരനെ ആവശ്യമുണ്ട്. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം,പകലും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ ഉദ്യോഗാര്‍ഥി തയ്യാറായിരിക്കണം. പ്രതിദിനം 675 രൂപ നിരക്കില്‍ ഒരു മാസം പരമാവധി തുക 18,225 രൂപയാണ് വേതനം.
ഫെബ്രുവരി 25ന് രാവിലെ 11ന് തൈക്കാട് റസ്റ്റ് ഹൗസിലാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം മുകളില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്ത് ഹാജരാകേണ്ടതാണ്. ടി വിശ്രമ കേന്ദ്രം ഉള്‍ക്കൊള്ളുന്ന നഗരസഭ പരിധിയില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം
മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെക്കാനിക്കല്‍ വിഭാഗത്തിലേക്ക് ഒഴിവുള്ള ട്രേഡ്സ്മാന്‍ (ഓട്ടോമൊബൈല്‍, ഹൈഡ്രോലിക്സ്) തസ്തികയില്‍ ദിവസവേതന നിയമനത്തിനായി ഓട്ടോമൊബൈല്‍/ ഡീസല്‍ മെക്കാനിക്ക്, മെക്കാനിക്കല്‍, സിവില്‍ തുടങ്ങിയ ട്രേഡില്‍ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ടി.എച്ച്.എസ്.എല്‍.സി/ കെ.ജി.സി.ഇ യോഗ്യതയും ഉള്ള ഉദ്യോഗാര്‍ഥികള്‍ക്കും ഇലക്ട്രിക്കല്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് ദിവസവേതന നിയമനത്തിനായി ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഡിപ്ലോമ ഉള്ള ഉദ്യോഗാര്‍ഥികള്‍ക്കും ആയി ഫെബ്രുവരി 21ന് രാവിലെ 11ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും.
യോഗ്യരായവരുടെ അഭാവത്തില്‍ അനുബന്ധ വിഷയത്തില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും കൊണ്ടു വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2333290.
വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ബിരുദം, ബി.എഡ്. പ്രായം 23 വയസ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 11,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 28ന് രാവിലെ 11ന് കണ്ണൂർ, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490-2478022.












Click it and Unblock the Notifications