തിരുവനന്തപുരത്ത് അധ്യാപക ഒഴിവ്, അർധസർക്കാർ സ്ഥാപനത്തിൽ അവസരം: തൊഴിൽ വാർത്തകൾ
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂളിൽ 2022-23 അധ്യയന വർഷത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ്, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ് തസ്തികകളിൽ നിയമിക്കുന്നതിനു സി.ബി.എസ്.ഇ. സിലബസിൽ അധ്യാപന പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ഇംഗ്ലീഷിൽ അധ്യയനം നടത്താൻ കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. 01/01/2022 ന് 39 വയസ് കവിയരുത്. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.
ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 28ന് രാവിലെ 10ന് നെടുമങ്ങാട് ഐ.ടി.സി.പി ഓഫീസിലെത്തണം. ഫോൺ: 0471-2304594, 2303229.

അർധസർക്കാർ സ്ഥാപനത്തിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഇ.ടി.ബി, എസ്.സി വിഭാഗങ്ങളിൽ റിഗ്ഗർ ഓൺ കോൺട്രാക്ട് തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുകളുണ്ട്. മൂന്നു വർഷ പ്രവൃത്തി പരിചയവും എസ്.എസ്.എൽ.സിയുമാണ് യോഗ്യത. 01.01.2022ന് 18-41 നും മധ്യേയായിരിക്കണം പ്രായം. ശമ്പളം പ്രതിമാസം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 25 നകം പേര് രജിസ്റ്റർ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു
ചേലക്കര ഗവ.മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ അധ്യയന വർഷത്തിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, ആയ, വാച്ച്മാൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും കെ ജി സി ഇ സർട്ടിഫിക്കറ്റുമാണ്
കുക്ക് തസ്തികയുടെ യോഗ്യത. ഏഴാം ക്ലാസാണ് ആയ തസ്തികയുടെ യോഗ്യത. നഴ്സിംഗ് യോഗ്യത സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയവുമുള്ളവർക്ക് ആയ തസ്തികയിൽ മുൻഗണന ലഭിക്കും. വാച്ച്മാൻ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ വിമുക്തഭടന്മാരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ച് ജോലി ചെയ്യണം.
താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും പേര്, മേൽവിലാസം, ഫോൺനമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മെയ് 19ന് ചേലക്കര ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ
അഭിമുഖത്തിന് ഹാജരാകണം. ഓരോ തസ്തികയിലേയ്ക്കും പ്രത്യേകം അപേക്ഷ തയ്യാറാക്കണം. ഫോൺ: 04884 -299185

പട്ടികജാതി വികസനവകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന വടക്കാഞ്ചേരി ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലേയ്ക്ക് (മലയാളം മീഡിയം) 2022-23 അധ്യയന വർഷത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ കുക്ക് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. എസ് എസ് എൽ സിയും കെ ജി സി ഇ സർട്ടിഫിക്കറ്റും ആണ് തസ്തികയുടെ യോഗ്യത. നിശ്ചിത യോഗ്യതയില്ലാത്തവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യണം. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പേര്, മേൽവിലാസം, ഫോൺ നമ്പർ, തുടങ്ങിയ വിശദവിവരങ്ങൾ രേഖപ്പെടുത്തിയ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം വടക്കാഞ്ചേരി ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ മെയ് 20, 21 തീയതികളിൽ രാവിലെ 11 മണി മുതൽ 12 മണി വരെ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ഹാജരാക്കണം. നിയമനം തികച്ചും താൽക്കാലികവും പി എസ് സി/ എംപ്ലോയ്മെന്റ് നിയമനം നടക്കുന്നതുവരെയും ആയിരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 04884 -235356












Click it and Unblock the Notifications