ദാദ്ര ആൻഡ് നഗർ ഹവേലി ആൻഡ് ദാമൻ ആൻഡ് ദിയുവിൽ അധ്യാപകർക്ക് അവസരം: തൊഴിൽ വാർത്തകൾ
ദാദ്ര ആൻഡ് നഗർ ഹവേലി ആൻഡ് ദാമൻ ആൻഡ് ദിയുവിലെ സർക്കാർ സ്കൂളിൽ അവസരം. കരാർ നിയമനമാണ്. താൽപര്യമുള്ളവർക്ക് ജനുവരി 13 വരെ അപേക്ഷിക്കാം...പ്രായപരിധി 30ൽ കവിയരുത്.
അസിസ്റ്റന്റ് ടീച്ചർ
പ്രൈമറി സ്കൂൾ ( എല്ലാ വിഷയങ്ങളും ) : 45 % മാർക്കോടെ പ്ലസ് ടു ജയം, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 50 % മാർക്കോടെ പ്ലസ് ടു ജയം, 4 വർഷ ബിഎൽഎഡ്. അല്ലെങ്കിൽ 50 % മാർക്കോടെ പ്ലസ് ടു ജയം, സ്പെഷൽ എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം , എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 50% മാർക്കോടെ ബിരുദം, ബിഎഡ്. T E T ജയം, 22,000 രൂപ.
അപ്പർ പ്രൈമറി സ്കൂൾ ടീച്ചർ (ഇംഗ്ലിഷ്, സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ്)
ബി എ/ ബി എസ് സി/ ബികോം, എലമെന്ററി എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ 45% മാർക്കോടെ ബിഎ/ബിഎസ്‌സി / ബികോം, ബിഎഡ് അല്ലെങ്കിൽ 50% മാർക്കോടെ പ്ലസ് ടു ജയം, 4 വർഷ ബിഎൽഎഡ് / ബി എഎഡ് / ബി എസ് സി എഡ് / ബി കോംഎഡ് അല്ലെങ്കിൽ 50% മാർക്കോടെ ബി എ / ബി എസ് സി / ബികോം, ബിഎഡ് ( സ്പെഷൽ എജ്യുക്കേഷൻ ), T E T ജയം, 23,000 രൂപ.

സംസ്ഥാന യുവജന കമ്മീഷന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 10ന്
സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 10 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെ നടക്കും.
കോളേജ്/കോളനി ജില്ലാ കോ-ഓഡിനേറ്റര്‍ (ഏഴ് ഒഴിവുകള്‍). തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഒഴിവുകള്‍.
ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ (നാല് ഒഴിവ്) കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഒഴിവുകള്‍.
യോഗ്യത പ്ലസ്ടു. പ്രായം 18 നും - 40 നും ഇടയില്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന . പ്രതിമാസം 6000 രൂപ ഹോണറേറിയം ലഭിക്കും. ഫോണ്‍: 0471 2308630
ഡ്രൈവർമാർക്ക് നാറ്റ്പാകിന്റെ പരിശീലനം
സ്‌ഫോടകവസ്തുക്കൾ, എൽ.പി.ജി ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും അവയുടെ സുരക്ഷിതമായ ഗതാഗതത്തിനും ലൈസൻസ് ലഭിക്കുന്നതിനായി ഡ്രൈവർമാർക്ക് നാറ്റ്പാക് ത്രിദ്വിന പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 12,13,14 തിയതികളിൽ നാറ്റ്പാകിന്റെ ആക്കുളം കേന്ദ്രത്തിലാണ് പരിശീലനം നടക്കുന്നതെന്ന് ട്രാഫിക് എഞ്ചിനീയറിംഗ് ആൻഡ് സേഫ്റ്റി ഡിവിഷൻ മേധാവി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471- 2779200
റാങ്ക് പട്ടിക റദ്ദായി
ആലപ്പുഴ: ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് കാറ്റഗറി നമ്പർ 011 / 2015 തസ്തികയുടെ 2017ഏപ്രിൽ നാലിന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ (397/ 2017 / എസ്. എസ്. രണ്ട് ) ദീർഘിപ്പിച്ച കാലാവധി 2020 ജൂൺ 19ന് പൂർത്തിയായതിനാൽ പട്ടിക റദ്ദായതായി ജില്ലാ പി . എസ്. സി . ഓഫീസർ അറിയിച്ചു.












Click it and Unblock the Notifications