Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ പരിശീലകരുടെ താത്കാലിക ഒഴിവുകൾ: തൊഴിൽ അവസരങ്ങൾ

കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ ചുവടെ പറയുന്ന കായികയിനങ്ങളിൽ പരിശീലകരുടെ താൽകാലിക ഒഴിലുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അക്വാട്ടിക്‌സ്, ആർച്ചറി, അത്‌ലെറ്റിക്‌സ്, ബാറ്റ്മിന്റൺ (ഷട്ടിൽ), ബെയിസ്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ബോക്‌സിങ്, കാനോയിങ് ആന്റ് കയാക്കിങ്, ഫെൻസിങ്, ഫുട്‌ബോൾ, ഹാന്റ്‌ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖോ-ഖോ, റൈഫിൽ, റോവിങ്, ടേബിൾ ടെന്നീസ്, വോളിബോൾ, വെയിറ്റ് ലിഫിറ്റിങ്, റസലിംങ് എന്നീ കായിക ഇനങ്ങൾക്കാണ് പരിശീലകരെ തേടുന്നത്.

ഒരോ കായിക ഇനത്തിനും ബന്ധപ്പെട്ട വിഷയത്തിലുള്ള NIS Diploma In Coaching ആണ് യോഗ്യത. NIS Diploma ഇല്ലാത്ത ഇനങ്ങളിൽ അംഗീകൃത സർട്ടിഫിക്കറ്റ് യോഗ്യതയായി പരിഗണിക്കുന്നതാണ്. യോഗ്യരായ അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസയോഗ്യത, കായികമികവ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി സെക്രട്ടറി, കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, സ്റ്റാച്യു, തിരുവനന്തപുരം- 695001 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.sportscouncil.kerala.gov.in, 0471-2330167, 0471-2331546.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിനു കിഴിലുള്ള ആറു വ്യവസായ വികസന മേഖലകളില്‍ അടിസ്ഥാന സൗകര്യ പഠനത്തിനായി എം.ബി.എ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രായപരിധി 24നും 40നും മധ്യേ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം, കളപ്പുര, ആലപ്പുഴ എന്ന വിലാസത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണം. ഫോണ്‍: 0477-2251272.

job

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അഭിമുഖം

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിമുക്തി ഡീ അഡിക്ഷന്‍ സെന്‍ററില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 29ന് നടക്കും.
എം.ഫില്‍ അല്ലെങ്കില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ പി.ജി. ഡിപ്ലോമയുള്ളവരെയാണ് പരിഗണിക്കുന്നത്. യോഗ്യരായവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നവംബര്‍ 29ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.. ഫോണ്‍: 0477 2251650

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

ആലപ്പുഴ: ആരോഗ്യ വകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡിപ്ലോമ കോഴ്സ്/ പാരാമെഡിക്കല്‍ രജിസ്ട്രേഷന്‍ ആണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയ്ക്കുവേണ്ട യോഗ്യത.

ഡിഗ്രിയും പി.ജി.ഡി.സി.എ/ ഡി.സി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ പരിഗണിക്കുന്നത്. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
നവംബര്‍ 18 വൈകുന്നേരം അഞ്ചു വരെ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യരായവര്‍ക്ക് നവംബര്‍ 20ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0477 2251650

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കും. അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്‌നോളജിയിലോ ഉള്ള ഒന്നാം ക്ലാസ് ബി.ടെക്, എം.എസ്.സി അല്ലെങ്കിൽ എം.സി.എ ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അദ്ധ്യാപന പരിചയവും ഐ.എസ്സ്.എൽ (ഇന്ത്യൻ സൈൻ ലാംഗ്വേജ്) പരിജ്ഞാനവുമാണ് യോഗ്യത.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    താല്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 26ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഫോർ എക്‌സലൻസ് ആന്റ് ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുകം 695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2345627, 8289827857.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+