യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ ഒക്‌ടോബര്‍ 18 ന്
ദില്ലി: യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ എഞ്ചിനീയറിംഗ് സര്‍വ്വീസസ്, ജിയോ- സയന്റിസ്റ്റ് മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തിയ്യതികള്‍ പ്രഖ്യാപിച്ചു. എന്‍ജിനിയറിംഗ് സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 18 നും ജിയോ സയന്റിസ്റ്റ് പരീക്ഷ ഒക്‌ടോബര്‍ 17,18 തിയ്യതികളിലായും നടത്തും.
നേരത്തെ ഈ പരീക്ഷകള്‍ ജൂണ്‍ 27,28 തിയ്യതികളില്‍ നടത്താനായിരുന്നു കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

ജൂലൈ 22 ന് നടത്താനിരുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 22 നും നടക്കും.
ഇത്തവണ എന്‍ഡിഎ ആന്റ് നേവല്‍ പരീക്ഷ സെപ്തംബര്‍ 6 ന് നടക്കും. ഒപ്പം മാറ്റിവെച്ച സിവില്‍ സര്‍വ്വീസ് അഭിമുഖം തിങ്കളാഴ്ച്ച പുനഃരാരംഭിക്കും.
Recommended Video
കേരള ജൂഡീഷ്യല്‍ സര്‍വ്വീസില്‍ 55 മുനിസിഫ്-മജിസ്ട്രേറ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. റഗുലര്‍ വിഭാഗത്തിലായി 47 ഒഴിവുകളും എന്‍സിഎ വിഭാഗത്തില്‍ എട്ട് ഒഴിവുകളുമാണുള്ളത്. എണ്ണത്തില്‍ മാറ്റം വന്നേക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം.
ആദ്യഘട്ടത്തില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 22 ആണ്. രണ്ടാം ഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 27 ആണ്.
യോഗ്യത(ഡയറക്ട് റിക്രൂട്ട്മെന്റ്): അഭിഭാഷകരായി എന്റോള്‍ ചെയ്യാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദമാണ്.












Click it and Unblock the Notifications