കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎസ്‌സി എന്‍ജിനീയറിങ് സര്‍വീസസ് മെയിന്‍ പരീക്ഷ ഒക്‌ടോബര്‍ 18 ന്

Google Oneindia Malayalam News

ദില്ലി: യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ എഞ്ചിനീയറിംഗ് സര്‍വ്വീസസ്, ജിയോ- സയന്റിസ്റ്റ് മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തിയ്യതികള്‍ പ്രഖ്യാപിച്ചു. എന്‍ജിനിയറിംഗ് സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 18 നും ജിയോ സയന്റിസ്റ്റ് പരീക്ഷ ഒക്‌ടോബര്‍ 17,18 തിയ്യതികളിലായും നടത്തും.

നേരത്തെ ഈ പരീക്ഷകള്‍ ജൂണ്‍ 27,28 തിയ്യതികളില്‍ നടത്താനായിരുന്നു കമ്മീഷന്‍ നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു.

job

ജൂലൈ 22 ന് നടത്താനിരുന്ന കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷ ഒക്ടോബര്‍ 22 നും നടക്കും.

ഇത്തവണ എന്‍ഡിഎ ആന്റ് നേവല്‍ പരീക്ഷ സെപ്തംബര്‍ 6 ന് നടക്കും. ഒപ്പം മാറ്റിവെച്ച സിവില്‍ സര്‍വ്വീസ് അഭിമുഖം തിങ്കളാഴ്ച്ച പുനഃരാരംഭിക്കും.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ ഇതാ ,ഇന്ന് മനുഷ്യരിൽ | Oneindia Malayalam

കേരള ജൂഡീഷ്യല്‍ സര്‍വ്വീസില്‍ 55 മുനിസിഫ്-മജിസ്ട്രേറ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. റഗുലര്‍ വിഭാഗത്തിലായി 47 ഒഴിവുകളും എന്‍സിഎ വിഭാഗത്തില്‍ എട്ട് ഒഴിവുകളുമാണുള്ളത്. എണ്ണത്തില്‍ മാറ്റം വന്നേക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം.

ആദ്യഘട്ടത്തില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 22 ആണ്. രണ്ടാം ഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 27 ആണ്.
യോഗ്യത(ഡയറക്ട് റിക്രൂട്ട്മെന്റ്): അഭിഭാഷകരായി എന്റോള്‍ ചെയ്യാന്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിരിക്കുന്ന നിയമ ബിരുദമാണ്.

വര്‍ഷയുടെ ഓഡിയോ പുറത്ത് വിട്ട് ഫിറോസ് കുന്നുംപറമ്പില്‍: കള്ളക്കേസിൽ കുടുക്കാനുള്ള ബുദ്ധി ആരുടേത്വര്‍ഷയുടെ ഓഡിയോ പുറത്ത് വിട്ട് ഫിറോസ് കുന്നുംപറമ്പില്‍: കള്ളക്കേസിൽ കുടുക്കാനുള്ള ബുദ്ധി ആരുടേത്

'വെറും വാക്കല്ല. മനസ്സറിഞ്ഞുള്ള പറച്ചിൽ'; മോദിക്ക് കത്തെഴുതിയ ബെന്നി ബെഹനാന് മറുപടിയുമായി ജലീൽ!'വെറും വാക്കല്ല. മനസ്സറിഞ്ഞുള്ള പറച്ചിൽ'; മോദിക്ക് കത്തെഴുതിയ ബെന്നി ബെഹനാന് മറുപടിയുമായി ജലീൽ!

വ്യാജ വാർത്ത, മനോരമ ഖേദം പ്രകടിപ്പിച്ചു: മുറിവേറ്റത് ആരോഗ്യപ്രവർത്തകരുടെ നെഞ്ചിനാണ്‌- കുറിപ്പ്വ്യാജ വാർത്ത, മനോരമ ഖേദം പ്രകടിപ്പിച്ചു: മുറിവേറ്റത് ആരോഗ്യപ്രവർത്തകരുടെ നെഞ്ചിനാണ്‌- കുറിപ്പ്

English summary
Job:UPSC Engineering Services Main Exam to be Held On October-18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X