സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ; 40,000 വരെ ശമ്പളം

സംസ്ഥാന സർക്കാരിന് കീഴിൽ ജോലി നോക്കുകയാണോ? ഇതാ താത്കാലിമെങ്കിലും തൊഴിൽ അവസരം. കാഷ്യു ബോർഡ് ലിമിറ്റഡിലാണ് ഒഴിവ്. കോഡിനേഷൻ മാനേജർ, അക്കൌണ്ട്സ് ഓഫീസർ തസ്തികയിലാണ് ഒഴിവുകൾ. സിഎംഡി വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. തസ്തിക , ഒഴിവുകൾ, യോഗ്യത , ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം

മാനേജർ

ഒരു ഒഴിവാണ് ഉള്ളത്. നിയമന കാലാവധി 11 മാസമാണ്. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കാലാവധി ദീർഘിപ്പിക്കും. അംഗീകൃത സർവ്വകലാശാലകളിൽ നിന്നം ജനറൽ മാനേജ്മെൻ്റിൽ സ്പെഷ്യലൈസേഷനോടെയുള്ള എംബിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

job-519

കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പൊതുമേഖല സ്ഥാപനങ്ങളിൽ പ്രവർത്തിച്ചവർക്ക് മുൻഗണന ലഭിക്കും. സർക്കാർ ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ചുള്ള പരിചയം, ഇ ഓഫീസ്/ ഇ ഫയൽ സിസ്റ്റം എന്നിവയിൽ അറിവുള്ളവർക്കും മുൻഗണനയുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും നല്ല ആശയവിനിമയ ശേഷിയും ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ ശമ്പളമായി ലഭിക്കും.

അക്കൌണ്ട്സ് ഓഫീസർ

ഒരു ഒഴിവാണ് ഉള്ളത് . എം.കോം അല്ലെങ്കിൽ സിഎ/ഐസിഎംഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം . സിഎ/ഐസിഎംഎ യോഗ്യതയുള്ളവർക്ക് 2 വർഷത്തെ പ്രവൃത്തിപരിചയം വേണം. പൊതുമേഖല സ്ഥാപനത്തിൽ പവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. എം കോം യോഗ്യതയുള്ളവർക്ക് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ജിഎസ്ടി ഫയലിംഗ്, ഐടി ഫയലിംഗ്,അഡ്വാൻസ്ഡ് ടാലി അല്ലെങ്കിൽ തത്തുല്യമായ സോഫ്റ്റ്വെയർ ഉപയോഗിച്ച് ദിവസേനയുള്ള അക്കൌണ്ട് ഓപ്പറേഷൻ, സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ്, ബാങ്കുകളുമായുള്ള കോർഡിനേഷൻ എന്നിവയിൽ പരിചയം വേണം.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 2 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/08/NOTIFICATION-MAO-10.08.26.pdf

കരാർ നിയമനം

കണ്ണൂർ ഗവ. ആയുർവേദ കോളജിൽ താത്കാലിക നിയമനം. പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് നിയമനം. ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ, പാൻ എന്നിവയുടെ ശരിപ്പകർപ്പുകളും ബയോഡാറ്റയും സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.
സെപ്റ്റംബർ 1 രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് വാക് ഇൻ ഇന്റർവ്യു നടത്തുക. രാവിലെ 10ന് ഇന്റർവ്യുവിന് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0497-2800167, www.gack.kerala.gov.in.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q