കൊച്ചിൻ ഷിപ്പ്‌യാർഡിൽ വീണ്ടും ജോലി ഒഴിവുകൾ; ഈ യോഗ്യത ഉണ്ടോ? 1 ലക്ഷത്തിന് മുകളിൽ ശമ്പളം

കൊച്ചിൻ ഷിപ്പ്യാഡിന് കീഴിൽ വീണ്ടും ജോലി ഒഴിവുകൾ. മാനേജർ, എക്സിക്യൂട്ടീവ് ട്രെയിനി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം

മാനേജർ (ഡിഫൻസ്-ബിസിനസ് എക്സ്പാൻഷൻസ്)

അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ മറൈൻ എഞ്ചിനീയറിംഗ്/ നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പിജ ഡിഗ്രീ അല്ലെങ്കിൽ മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോട് കൂടിയ ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ, അതുമല്ലെങ്കൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് മാനേജ്മെൻ്റെ സ്പെഷ്യലൈസേഷനിലുള്ള യോഗ്യത അഭികാമ്യം.

jobkk-

രണ്ട് ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്
കർവാർ അല്ലെങ്കിൽ വിശാഖപട്ടണം എന്നിവിടങ്ങളിലുള്ള ഷിപ്പ് റിപ്പയർ ഫെസിലിറ്റികളിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000-1,80,000 രൂപ വരെയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/9c0ce3ff7e7d590e5dc3a268c77c2bca.pdf

എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ ഒഴിവ്

എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ എൻവയോൺമെന്റൽ സയൻസ് ആൻ്റ് ടെക്നോളജി അല്ലെങ്കിൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് ആൻ്റ് മാനേജ്മെൻ്റ് അല്ലെങ്കിൽ ക്ലൈമറ്റ് സയൻസ് എന്നിവയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.ടെക്/എം ടെക്/എം എസ് സി ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുക.

ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 83640 രൂപയാണ് ശമ്പളമായി ലഭിക്കു. കൊച്ചി സിഎസ്എല്ലിലോ അല്ലെങ്കിൽ മറ്റ് യൂണിറ്റുകളിലോ ആയിരിക്കും നിയമനം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 27 വയസാണ്. പരീക്ഷയുടേയും അഭിമുഖത്തിൻ്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 10. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/d7047bc769096501f9fca730e40db8cf.pdf

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്

യൂറോ ടെക്നീഷ്യൻ താത്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ യൂറോ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവ്. താത്കാലിക നിയമനമാണ്. ബിഎസ്‌സി ഇൻ യൂറോളജി ടെക്നീഷ്യൻ/ഡിപ്ലോമ ഇൻ യൂറോളജി ടെക്നീഷ്യൻ അല്ലെങ്കിൽ ബിഎസ്‌സി ഇൻ അനസ്തേഷ്യ/ഒ.ടി ടെക്നീഷ്യൻ/ഡിപ്ലോമ ഇൻ ഒ.ടി ടെക്നീഷ്യൻ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 29 രാവിലെ 11 ന് വാക്-ഇൻ ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ചായിരിക്കും അഭിമുഖം നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

ആർ.ഐ.ടിയിൽ ഒഴിവ്

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവ്. ഇൻസ്ട്രക്ടർ തസ്തികയിലാണ് നിയമനം. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എൻജിനീയറിങ് / ടെക്‌നോളജിയിലെ ബാച്ചിലർ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 30 രാവിലെ പത്ത് മണിക്ക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് വിഭാഗത്തിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9946449126, 0481-2506153, 0481-2507763

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+