Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിൻ പോർട് ട്രെസ്റ്റിൽ വീണ്ടും നിരവധി ഒഴിവുകൾ; 2.20 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം

കൊച്ചിൻ പോർട്ട് അതോറിറ്റി രണ്ട് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. സീനിയർ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനവും, സർവേയർ (മറൈൻ) തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനവുമാണ് ഇത്.

സീനിയർ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ ഒരു ഒഴിവ് (UR) ആണുള്ളത്. ക്ലാസ് I വിഭാഗത്തിൽപ്പെടുന്ന ഈ പദവിക്ക് 80000-220000 ശമ്പള സ്കെയിലുണ്ട്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 42 വയസ്സാണ്. CA/ICWAI അംഗത്വവും ഫിനാൻസ്/അക്കൗണ്ടിംഗ് മേഖലകളിൽ 12 വർഷത്തെ എക്സിക്യൂട്ടീവ് കേഡർ പരിചയവും അവശ്യ യോഗ്യതകളാണ്. അപേക്ഷകൾ ഓൺലൈനായി 2026 ഏപ്രിൽ 16 വരെ സമർപ്പിക്കാം.

job-vacancy-3-

സർവേയർ (മറൈൻ) തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവാണ്. പ്രതിമാസം ₹40,000 പ്രതിഫലം ലഭിക്കും. ഉയർന്ന പ്രായപരിധി 50 വയസ്സാണ്. സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും മറൈൻ സർവേയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഓട്ടോകാഡ് സർട്ടിഫിക്കറ്റ് അഭികാമ്യം; ലീഡ് ലൈൻ സർവേ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യതയും പ്രായവും കണക്കാക്കുന്ന നിർണായക തീയതി 2026 ഏപ്രിൽ 13 ആണ്.

കൊച്ചിൻ ഷിപ്യാർഡിൽ ഒഴിവ്

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എൽ.) കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് (ലോജിസ്റ്റിക്സ്) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ആർട്സ് (ഫൈൻ ആർട്സ്/പെർഫോമിംഗ് ആർട്സ് ഒഴികെ) അല്ലെങ്കിൽ കൊമേഴ്സ്, സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിലൊന്നിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ബിരുദം നേടിയിരിക്കണം. SAP, MS Project, MS Office തുടങ്ങിയ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലുള്ള പ്രാവീണ്യം അഭികാമ്യമാണ്.

കസ്റ്റംസ് ക്ലിയറൻസ്, അനുബന്ധ പ്രവർത്തനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണ്. കസ്റ്റംസ് ഹൗസ് ഏജൻറ് (CHA) പരിചയം, കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം, റിപ്പോർട്ട് തയ്യാറാക്കൽ, IGCR നിയമപ്രകാരമുള്ള പ്രതിമാസ റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള അറിവ് എന്നിവ അഭികാമ്യമാണ്. ICEGATE പോർട്ടൽ പ്രാവീണ്യവും കസ്റ്റംസ് സംബന്ധമായ നിയമ തർക്കങ്ങൾ കൈകാര്യം ചെയ്ത പരിചയവും അധിക യോഗ്യതകളായി പരിഗണിക്കും.

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവ് മാത്രമേയുള്ളൂ, ഇത് പൊതുവിഭാഗത്തിലാണ്. യോഗ്യരായവർ 2026 മാർച്ച് 27-നോ അതിനുമുമ്പോ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കരാർ അടിസ്ഥാനത്തിലുള്ള ഈ നിയമനത്തിൽ ആദ്യ വർഷം പ്രതിമാസം 24,400 ഏകീകൃത ശമ്പളം ലഭിക്കും; തുടർവർഷങ്ങളിൽ വാർഷിക വർദ്ധനവും അധിക സമയ ജോലിക്ക് പ്രതിഫലവും ഉണ്ടായിരിക്കും.

2026 മാർച്ച് 27-ന് അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 30 വയസ്സിൽ കൂടരുത്. അതായത്, 1996 മാർച്ച് 28-നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. ഭിന്നശേഷിക്കാർക്കും (PwBD) വിമുക്തഭടന്മാർക്കും ഇന്ത്യാ ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. എന്നാൽ, എല്ലാ ഇളവുകളും ചേർത്താലും പരമാവധി പ്രായം 45 വയസ്സിൽ കവിയാൻ പാടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+