സിഡിറ്റിലും നാഷ്ണൽ ആയുഷ് മിഷനിലും ജോലി ഒഴിവുകൾ; യോഗ്യത, ശമ്പളം അറിയാം

സിഡിറ്റിൽ ഒഴിവുകൾ. പാക്കിംഗ് അസിസ്റ്റൻ്റ്/ഇൻസ്പെക്ഷൻ സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്. ആകെ 24 ഒഴിവുകളാണ് ഉള്ളത്. ആർക്കൊക്കെ അപേക്ഷിക്കാം, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.

എസ്എസ്എൽസി തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 179 ദിവസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയനം. ഉയർന്ന പ്രായപരിധി 50 വയസാണ്. 710 രൂപയായിരിക്കും വേതനം ലഭിക്കുക. ദിവസം മൂന്ന് ഷിഫ്റ്റുകളാണ് ഉണ്ടാകുക. പരീക്ഷയുടേയോ അഭിമുഖത്തിൻ്റേയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓണ്‍ലൈനായാണ് അപേക്ഷിക്കാനാകുക. www.careers.cdit.org ൽ ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് 250 രൂപയാണ്. സപ്റ്റംബർ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയത്. കൂടുതൽ വിവരങ്ങൾക്ക് https://cdit.kerala.gov.in/wp-content/uploads/2026/09/OIP-Notification-Packing-Assistant-or-inspection-staff-Daily-wages.pdf

job2-85

നാഷ്ണൽ ആയുഷ് മിഷനിൽ ജോലി നേടാം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

നാഷ്ണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ ഡാറ്റ എൻട്രി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബിരുദവും സർക്കാർ അംഗീകൃത ഡിസിഎയോ പിജിഡിസിഎയോ ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 14175 രൂപയാണ് ശമ്പളമായി ലഭിക്കുക.

അപേക്ഷ ഫോം വെബ്സൈറ്റിൽ ലഭിക്കും. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.

നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ (ഇ-മെയിൽ പാടില്ല) ആണ് അപേക്ഷിക്കേണ്ടത്. ഉദ്യോഗാർത്ഥികൾ അപേക്ഷ കവറിന്റെ പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in

20 - ൽ കൂടുതൽ ഉദ്യോഗാർത്ഥികൾ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ നടത്തും. ഇന്റർവ്യൂ ദിവസം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 29. അഭിമുഖം രാവിലെ ഒക്ടോബർ 1 ന് രാവിലെ 10 മുതൽ. കൂടുതൽ വിവരങ്ങൾക്ക് https://www.nam.kerala.gov.in/images/careers/1789911816390.pdf

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

കേരളം സർക്കാർ/ഡിഎഎംഇ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് അല്ലെങ്കിൽ സിസിആർഎഎസ് ചെറുതുരുത്തി നടത്തുന്ന ഒരു വർഷത്തെ ആയുർവേദ പഞ്ചകർമ ടെക്‌നീഷ്യൻ കോഴ്‌സാണ് യോഗ്യത. പ്രായപരിധി 2026 സെപ്റ്റംബർ ഒന്നിന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 14,700 രൂപ. സപ്റ്റംബർ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി കൂടുതൽ വിവരങ്ങൾക്ക് https://www.nam.kerala.gov.in/images/careers/1789911490262.pdf

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma