കൊച്ചിൻ ഷിപ്പ്യാഡിൽ ജോലി ഒഴിവ്; 308 ഒഴിവുകൾ..അപേക്ഷിക്കേണ്ടത് ഇങ്ങനെ
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) വിവിധ ട്രേഡുകളിൽ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 300 ഐ.ടി.ഐ ട്രേഡ് അപ്രന്റീസ് ഒഴിവുകളും, 8 ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റീസ് ഒഴിവുകളുമാണ് നിലവിലുള്ളത്. കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ അവസരം. യോഗ്യത, സ്റ്റൈപന്റ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ഐ.ടി.ഐ ട്രേഡ് അപ്രന്റീസ് വിഭാഗത്തിൽ ഇലക്ട്രീഷ്യൻ (42), ഫിറ്റർ (32), വെൽഡർ (42), മെഷിനിസ്റ്റ് (8), ഇലക്ട്രോണിക് മെക്കാനിക് (13), ഇൻസ്ട്രുമെൻ്റ് മെക്കാനിക് (12), ഡ്രാഫ്റ്റ്‌സ്‌മാൻ (മെക്ക് - 6), ഡ്രാഫ്റ്റ്‌സ്‌മാൻ (സിവിൽ - 4), പെയിന്റർ (8), മെക്കാനിക് മോട്ടോർ വെഹിക്കിൾ (10), ഷീറ്റ് മെറ്റൽ വർക്കർ (42), ഷിപ്പ് റൈറ്റ് വുഡ്/കാർപ്പന്റർ/വുഡ് വർക്ക് ടെക്നീഷ്യൻ (18), മെക്കാനിക് ഡീസൽ (10), പൈപ്പ് ഫിറ്റർ/പ്ലംബർ (32), റെഫ്രിജറേഷൻ ആൻഡ് എയർ-കണ്ടീഷനിംഗ് മെക്കാനിക് (1), മറൈൻ ഫിറ്റർ (20) എന്നിങ്ങനെയാണ് ഒഴിവുകൾ.

ഈ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 11,000 സ്റ്റൈപ്പൻഡായി ലഭിക്കും. പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ (NTC) യോഗ്യതയും ഉള്ളവർക്ക് ഐ.ടി.ഐ ട്രേഡ് അപ്രന്റീസ് വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റീസ് വിഭാഗത്തിൽ അക്കൗണ്ടിംഗ് & ടാക്സേഷൻ/അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (1), ബേസിക് നഴ്സിംഗ് ആൻഡ് പാലിയേറ്റീവ് കെയർ/ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (1), കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്/ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് (2), ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ടെക്നോളജി/ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ (1), ഫുഡ് & റെസ്റ്റോറന്റ് മാനേജ്മെന്റ്/ക്രാഫ്റ്റ് ബേക്കർ (3) എന്നിങ്ങനെയാണ് ഒഴിവുകൾ.
ഈ വിഭാഗത്തിലും പ്രതിമാസം 11,000 സ്റ്റൈപ്പൻഡ് ലഭിക്കും. ബന്ധപ്പെട്ട വിഷയത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (VHSE) പാസ്സായവർക്ക് ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 2025 നവംബർ 15-ന് 18 വയസ്സാണ്. അപ്രന്റിസ്ഷിപ്പ് നിയമങ്ങൾ 1992-ലെ ക്ലോസ് 4 അനുസരിച്ചുള്ള ശാരീരിക നിലവാരം ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷകർ കേരളത്തിലെ സ്ഥിര താമസക്കാർ ആയിരിക്കണം. ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ സംവരണ മാനദണ്ഡങ്ങൾ ഈ നിയമനങ്ങൾക്ക് ബാധകമായിരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/91a5a9ca68b53a822d46247818d9ce81.pdf
ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ്
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) വിവിധ ഓപ്പറേറ്റർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഓപ്പറേറ്റർ (ഫോർക്ക്ലിഫ്റ്റ് / ഏരിയൽ വർക്ക് പ്ലാറ്റ്ഫോം), ഓപ്പറേറ്റർ (ഡീസൽ ക്രെയിൻസ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചവർക്കും അതോടൊപ്പം ഹെവി വെഹിക്കിൾ / ഫോർക്ക്ലിഫ്റ്റ് ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഫോർക്ക്ലിഫ്റ്റ് / ഏരിയൽ വർക്ക് പ്ലാറ്റ്ഫോം ഓപ്പറേഷൻ അല്ലെങ്കിൽ ഡീസൽ ക്രെയിൻ ഓപ്പറേഷൻ എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. അപേക്ഷകർക്ക് തങ്ങളുടെ പ്രവൃത്തിപരിചയം തെളിയിക്കാൻ സാധിക്കണം.
ഫോർക്ക്ലിഫ്റ്റ് / ഏരിയൽ വർക്ക് പ്ലാറ്റ്ഫോം ഓപ്പറേറ്റർമാർക്ക് 24 ഒഴിവുകളാണുള്ളത്. ഇതിൽ 10 എണ്ണം ജനറൽ വിഭാഗത്തിനും, 6 എണ്ണം OBC വിഭാഗത്തിനും, 6 എണ്ണം SC വിഭാഗത്തിനും, 2 എണ്ണം EWS വിഭാഗത്തിനും നീക്കിവച്ചിരിക്കുന്നു.
ഡീസൽ ക്രെയിൻ ഓപ്പറേറ്റർ തസ്തികയിൽ ആകെ 3 ഒഴിവുകളുണ്ട്. ഇതിൽ 2 ഒഴിവുകൾ ജനറൽ വിഭാഗത്തിനും 1 ഒഴിവ് SC വിഭാഗത്തിനും ലഭ്യം. ആകെ 27 ഒഴിവുകളാണുള്ളത്. നവംബർ 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് -https://cochinshipyard.in/uploads/career/fbb450090427c95b3b5f527a7c763a06.pdf
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം












Click it and Unblock the Notifications