കോഴിക്കോട് ഐഐഎമ്മിലും പാലക്കാട് വാട്ടർ അതോറിറ്റിയിലും ഒഴിവുകൾ..അപേക്ഷിക്കാം
കോഴിക്കോട് ഐഐഎമ്മിൽ ജോലി ഒഴിവ്. അഡ്മിൻ അസോസിയേറ്റ് തസ്തികയിലാണ് ഒഴിവ്. താത്കാലിക നിയമനമാണ്. ഒഴിവുകൾ, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദവിവരങ്ങൾ അറിയാം
അഡ്മിൻ അസോസിയേറ്റ്
നാല് ഒഴിവുകളാണ് ഉള്ളത്. ബിരുദാനന്തര ബിരുദമാണ് യോഗ്യത. കൂടതെ ഗവണ്‍മെൻ്റ് സ്ഥാപനങ്ങൾ അല്ലെങ്കിൽ സ്കൂളുകൾ എന്നിവിടങ്ങളിൽ എവിടെയെങ്കിലും ഓഫീസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ ക്ലറിക്കൽ ജോലിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
അതല്ലെങ്കിൽ ബിരുമോ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമോ വേണം. എംഎസ് ഓഫീസ്, സൂം അല്ലെങ്കിൽ ഏതെങ്കിലും ഓണ്‍ലൈൻ മീറ്റിംഗ് ടൂളിലുള്ള അറിവ്. ഇംഗ്ലീഷിലും ഹിന്ദിയിലും നന്നായി ആശയവിനിമയം നടത്താൻ അറിയണം. ഡ്രാഫ്റ്റിംഗ് സ്കിൽസും ആവശ്യമാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,300 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുളഅള ഉയർന്ന പ്രായപരിധി 35 വയസാണ്. അവസാന തീയതി സപ്റ്റംബർ 16 ന്. കൂടുതൽ വിവരങ്ങൾക്ക് https://webapps.iimk.ac.in/jobportal/vacancy_details/eyJpdiI6ImVLUk0vV0RrM1NDdkRSajBXeDVXaVE9PSIsInZhbHVlIjoia3BSdHdIVnBGbW81OWRjbGFzWFVIQT09IiwibWFjIjoiZDBhZmVjZTJlZjRhMDVhNGJlNTBmYjg1MDM1YjI0OWViMGQxYjk2ZDU5MDFmZDNhNWZiNDcxZmRiMmYzMGJhMSIsInRhZyI6IiJ9
കേരള വാട്ടർ അതോറിറ്റിയിൽ ഒഴിവ്
ടെക്നിക്കൽ മാനേജർ, ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ തുടങ്ങിയ തസ്തികയിലാണ് ഒഴിവ്. യോഗ്യത, ശമ്പളം അറിയാം
ടെക്നിക്കൽ മാനേജർ (ബാക്ടീരിയോളജിസ്റ്റ്) . ഒരു ഒഴിവാണ് ഉള്ളത്. പാലക്കാട് ക്വാളിറ്റി കണ്‍ട്രോൾ ഡിസ്ട്രിക്റ്റ് ലാബിലാണ് നിയമനം. അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാണ്. എസ് സി/ എസ് ടി വിഭാഗങ്ങൾക്ക് 45 വയസാണ് പരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18,000 രൂപയാണ് ശമ്പളം.
ബിഎസ്സി മൈക്രോബയോളജിയും വാട്ടർ ക്വാളിറ്റി അനാലിസിസിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എംഎസ്സി മൈക്രോബയോളജിയും 2 വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത.
ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ (കെമിസ്ട്രി) -ഒരു ഒഴിവാണ് ഉള്ളത്.
പാലക്കാട് ക്വാളിറ്റി കൺട്രോൾ ഡിസ്ട്രിക്റ്റ് ലാബിലാണ് ഒഴിവ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയാണ് ശമ്പളം. പ്രായപരിധി 40 വയസാണ്. എസ് സി/ എസ് ടി വിഭാഗങ്ങൾക്ക് 45 വയസാണ് പരിധി.
ബിഎസ് സി കെമിസ്ട്രിയും വാട്ടർ ക്വാളിറ്റി അനാലിസിസിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം എസ് സി കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത.
ടെക്നിക്കൽ മാനേജർ (കെമിസ്ട്രി) -6 ഒഴിവുകളാണ് ഉള്ളത്.പാലക്കാട്, പട്ടാമ്പി, കൊല്ലങ്കോട്, ചിറ്റൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18,000 ആണ് ശമ്പളം.
ബിഎസ് സി കെമിസ്ട്രിയും വാട്ടർ ക്വാളിറ്റി അനാലിസിസിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം എസ് സി കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത.


Click it and Unblock the Notifications