Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി റിഫൈനറിയിൽ നിരവധി ഒഴിവുകൾ; 34,000 രൂപ വരെ ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കാം

ഭാരത് പെട്രോളിയം ലിമിറ്റഡിൻ്റെ കൊച്ചി,മുംബൈ റിഫൈനറികളിൽ ജോലി നേടാൻ അവസരം. ടെക്നീഷ്യൻ തസ്തികയിലാണ് ഒഴിവാണ്. യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം

പ്രോസസ്സ് ടെക്നീഷ്യൻ - കെമിക്കൽ
(മുംബൈ റിഫൈനറി)

ഒഴിവുകൾ: പട്ടികജാതി - 8, പട്ടികവർഗ്ഗം - 14, മറ്റ് പിന്നാക്ക വിഭാഗങ്ങൾ - 2, സാമ്പത്തിക പിന്നാക്കക്കാർ - 6, ജനറൽ - 30 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലുള്ള ഒഴിവുകൾ.

jobnews

പ്രോസസ്സ് ഓപ്പറേറ്റർ / ഓപ്പറേറ്റർ (കെമിക്കൽ-കൊച്ചി റിഫൈനറി)

ആകെ ഒഴിവുകൾ 64 ആണ്. പട്ടികജാതി- 6, പട്ടികവർഗ്ഗം- 2, മറ്റ് പിന്നാക്ക വിഭാഗങ്ങൾ - 17, സാമ്പത്തിക പിന്നാക്കക്കാർ - 6, ജനറൽ - 33 എന്നിങ്ങനെയാണ് ഒഴിവുകൾ.

കെമിക്കൽ എഞ്ചിനിയറിങ്/കെമിക്കൽ ടെക്നോളജി ഡിപ്ലോമ എന്നീ യോഗ്യതകളാണ് അപേക്ഷിക്കാനാവശ്യം. ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ടെക്നീഷ്യൻ / ഓപ്പറേറ്റർ (മെക്കാനിക്കൽ- കൊച്ചി റിഫൈനറി)

ആകെ 13 ഒഴിവുകൾ ഉണ്ട്. പട്ടികജാതി - 2, പട്ടികവർഗ്ഗം - 0, മറ്റ് പിന്നാക്ക വിഭാഗങ്ങൾ - 3, സാമ്പത്തിക പിന്നാക്കക്കാർ - 1, ജനറൽ - 7 എന്നിങ്ങനെയാണ് ഒഴിവുകൾ. മെക്കാനിക്കൽ എഞ്ചിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. ഒരു വർഷത്തെ ജോലിപരിചയവും വേണം.

ടെക്നീഷ്യൻ (ഇലക്ട്രിക്കൽ- കൊച്ചി റിഫൈനറി)

ആകെയുള്ള 17 ഒഴിവുകളിൽ പട്ടികജാതി - 2, മറ്റ് പിന്നാക്ക വിഭാഗങ്ങൾ - 5, സാമ്പത്തിക പിന്നാക്കക്കാർ - 2, ജനറൽ - 8 എന്നിങ്ങനെയാണ് അപേക്ഷ ക്ഷണിച്ചത്. ഇലക്ട്രിക്കൽ എഞ്ചിനിയറിങ്/ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക് എഞ്ചിനിയറിങ്/ ഇലക്ട്രിക്കൽ പവർ സിസ്റ്റം/ ഇലക്ട്രിക്കൽ എഞ്ചിനിയറിങ് ഡിപ്ലോമഎന്നിവയാണ് യോഗ്യത. ഒരു വർഷത്തെ പ്രവർത്തി പരിചയവും വേണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 26,500- 34,000 രൂപ വരെയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് https://www.bharatpetroleum.in/images/files/bpcl-kr-and-mr-non-mgmt-rect-notification-july-26.pdf

സംസ്ഥാന സർക്കാരിന് കീഴിൽ ഒഴിവുകൾ

ലൈബ്രറി അസിസ്റ്റന്റ്

തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിലെ ലൈബ്രറി അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. പ്രവർത്തന സമയം ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാവിലെ 8 മുതൽ വൈകിട്ട് 7 വരെയാണ്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ആധാർ കാർഡും സഹിതം ആഗസ്റ്റ് 13 രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0471-2304228.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ. ടി. ഐയില്‍ ടി.പി.ഇ.എസ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഒ. സി വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത: എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എഞ്ചിനീയറിംഗ് കോളജ്/സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബി.വോക്/ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എ.ഐ.സി.ടി.ഇ/അംഗീകൃത ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷനില്‍ നിന്ന് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/ഡി.ജി.ടി.യില്‍ നിന്ന് ബന്ധപ്പെട്ട അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍), രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ 'ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം'' ട്രേഡില്‍ എന്‍.ടി.സി / എന്‍.എ.സി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് സഹിതം ഓഗസ്റ്റ് 13 രാവിലെ 10.30 ന് ഐ. ടി. ഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0479 2953150,0479 2452210.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+