റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം
റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സാങ്കേതിക മേഖലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചി.. സിസ്റ്റം അഡ്മിനിസ്ട്രേഷൻ, ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ, ഐടി വിഭാഗങ്ങളിലായി ഡെപ്യൂട്ടി മാനേജർ മുതൽ സീനിയർ മാനേജർ വരെയുള്ള തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രവർത്തന പരിചയം എന്നിവ അറിയാം
ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബി.ഇ., ബി.ടെക്. അല്ലെങ്കിൽ ബി.എസ്.സി. (എൻജിനീയറിങ്) ബിരുദം നേടിയിരിക്കണം. ഇലക്ട്രോണിക്സ് ആൻഡ് ടെലികോം, ടെലികോം, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നിവയാണ് പ്രധാന യോഗ്യതാ വിഷയങ്ങൾ. ഇലക്ട്രോണിക്സ്/ഐടി/കമ്പ്യൂട്ടർ സയൻസ് എന്നിവ ഒരുമിച്ച് വരുന്ന ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ പോലുള്ള മറ്റ് ഏതെങ്കിലും എൻജിനീയറിങ് ബിരുദങ്ങളും പരിഗണിക്കും. എം.എസ്.സി. (ഇലക്ട്രോണിക്സ്) അല്ലെങ്കിൽ എം.സി.എ. അല്ലെങ്കിൽ തത്തുല്യമായ യോഗ്യതകളും അംഗീകരിക്കുന്നതാണ്.

ഡെപ്യൂട്ടി മാനേജർ/ടെക്നിക്കൽ (സിസ്റ്റം അഡ്മിനിസ്ട്രേഷൻ) - കുറഞ്ഞ പ്രായപരിധി 21 വയസ്സും കൂടിയ പ്രായപരിധി 30 വയസ്സുമാണ്. . ബിരുദവും സിസ്റ്റം അഡ്മിനിസ്ട്രേഷൻ മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയവും നിർബന്ധമാണ്.
മാനേജർ/ടെക്നിക്കൽ (ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ), മാനേജർ/ടെക്നിക്കൽ (ഐടി) തസ്തികകളിലേക്കുള്ള അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധി 23 വയസ്സും കൂടിയ പ്രായപരിധി 31 വയസ്സുമാണ്. ബിരുദവും മൂന്ന് മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്.
സീനിയർ മാനേജർ/ടെക്നിക്കൽ (സിസ്റ്റം അഡ്മിനിസ്ട്രേഷൻ), സീനിയർ മാനേജർ/ടെക്നിക്കൽ (ഐടി) തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 27 വയസ്സും പരമാവധി 34 വയസ്സുമായിരിക്കണം പ്രായം. ഈ മുതിർന്ന തസ്തികകളിലേക്ക് ആറ് വർഷത്തെ യോഗ്യതാനന്തര പ്രവർത്തന പരിചയം നിർബന്ധമാണ്.
മേൽപ്പറഞ്ഞ എല്ലാ തസ്തികകളിലേക്കും ആവശ്യമായ പ്രവർത്തന പരിചയം, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (PSU) അല്ലെങ്കിൽ 300 കോടിയിലധികം വാർഷിക വിറ്റുവരവുള്ള സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നേടിയിരിക്കണംഅപേക്ഷകർക്ക് സാങ്കേതിക സർട്ടിഫിക്കേഷനുകളും ആവശ്യമാണ്.
ഏപ്രിൽ ആറ് ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി. അപേക്ഷിക്കേണ്ട മേൽവിലാസം
Sr. Deputy General Manager/HR
RailTel Corporation of India Ltd.
Plate-A, 6th Floor, Office Block-II,
East Kidwai Nagar, New Delhi-110023. കൂടുതൽ വിവരങ്ങൾക്ക് https://www.railtel.in/images/careers/Data%20Centre%20Notification%20dated%2007Mar2026%20Ann%20I%20to%20XII.pdf
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ സൂചന നൽകി ട്രംപ്; 'ഞങ്ങൾ ലക്ഷ്യത്തോട് അടുത്തിരിക്കുന്നു' -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications