ശ്രീചിത്രയിൽ വീണ്ടും ജോലി ഒഴിവുകൾ; 27,000 രൂപ വരെ ശമ്പളം, അപേക്ഷിക്കാം
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ ഒഴിവുകൾ. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
പ്രൊജക്ട് അസിസ്റ്റന്റ്
മെക്കാനിക്കൽ എൻജിനീയറിങ് ആന്റ് ടെക്നോളജിയിൽ 3 വർഷത്തെ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. സി എ ഡി / സി എ എം / സി എ ഇ കോഴ്സുകളിൽ സർട്ടിഫിക്കറ്റ് യോഗ്യത അഭിലഷണീയം.

ടൂൾ ആന്റ് ഡൈ മേക്കിംഗ്, സി എ ഡി സോഫ്റ്റ്‌വെയറുകൾ, ഡിസൈൻ ഫോർ മാനുഫാക്ചറിംഗ് , മോൾഡ് ഫ്ലോ അനാലിസിസ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
സി എ ഡി ഡിസൈനിംഗ്, പ്രോട്ടോടൈപ്പ് ഡെവലപ്പ്മെന്റ്, കൊൺവെൻഷണൽ മെഷീനിംഗ്, പ്രൊജക്റ്റുമായി ബന്ധപ്പെട്ട യാത്രകൾ, മോൾഡ് വികസനത്തിൽ സഹായിക്കൽ, പ്രൊജക്റ്റുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കൽ തുടങ്ങിയവയാണ് ജോലി. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അതിനൊപ്പം 20 ശതമാനം എച്ച്ആർഎയും ലഭിക്കും.
നിലവിൽ 1 ഒഴിവാണ് ഉള്ളത്. ഇ ഡബ്വ്യു എസ് വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരേയും പരിഗണിക്കും. കരാർ നിയമനം ആണ്. 2027 മാർച്ച് 31 വരെയായിരിക്കും നിയമനം. 2029 ഓഗസ്റ്റ് 9 വരെ കാലാവധി നീട്ടാൻ സാധ്യതയുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.
പ്രൊജക്ട് സയന്റിസ്റ്റ്
ബയോഇൻഫോർമാറ്റിക്സ് അല്ലെങ്കിൽ മൈക്രോബയോളജിയിൽ എംഎസ്സിയാണ് യോഗ്യത. ഡയഗ്നോസ്റ്റിക് കിറ്റ് വാലിഡേഷൻ, ഡയഗ്നോസ്റ്റിക് കിറ്റുകളുടെ വികസനം/വാലിഡേഷൻ എന്നിവയിലുള്ള അറിവ്, മൈക്രോബയോളജി ലാബിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ ആവശ്യമാണ്.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. എസ് സി വിഭാഗത്തിനാണ് അവസരം. എസ് സി വിഭാഗത്തിൻ്റെ ഒഴിവിൽ എസ് ടി വിഭാഗത്തിലുള്ളവരെ പരിഗണിക്കും. ഇവരുടേയും അഭാവത്തിൽ ജനറൽ വിഭാഗങ്ങൾക്ക് അവസരം ലഭിക്കും.
നിയമന കാലാവധി ആറ് മാസമാണ്. അതല്ലെങ്കിൽ പ്രൊജക്ട് കഴിയുന്നത് വരെ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18,000 രൂപയാണ് ശമ്പളം.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.
പ്രൊജക്ട് ടെക്നിക്കൽ സപ്പോർട്ട് II
ലൈഫ് സയൻസസ് / അപ്ലൈഡ് ആന്റ് ഇന്റർഡിസിപ്ലിനറി സയൻസസ് / ഫിസിക്കൽ സയൻസസ് എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള 3 വർഷത്തെ ബിരുദം ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
ലൈഫ് സയൻസ്/അപ്ലൈഡ് ആന്റ് ഇന്റർഡിസിപ്ലിനറി സയൻസസ് എന്നീ മേഖലകളിൽ 2 വർഷത്തെ ഗവേഷണ പരിചയം അല്ലെങ്കിൽ പബ്ലിക് ഹെൽത്ത് / ഹെൽത്ത് റിസർച്ച് / ഹെൽത്ത് കെയർ എന്നിവയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ഒപ്പം 20 ശതമാനം എച്ച്ആർഎയും ലഭിക്കും.
നിലവിൽ ഒരു ഒഴിവാണ് ഉള്ളത്.
എസ് സി വിഭാഗത്തിനാണ് അവസരം. അവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തെ പരിഗണിക്കും.
അഭിമുഖം 18 ന് രാവിലെ 11 ന് ൃൃ
എഎംസിഎച്ച്എസ്എസ് ബിൽഡിംഗ്, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി , മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരം വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/


Click it and Unblock the Notifications