ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി ഒഴിവുകൾ; 2 ലക്ഷം വരെ ശമ്പളം
ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി അവസരം. വിവിധ തസ്തികകളിലായി ആകെ 9 ഒഴിവുകളാണ് ഉള്ളത്.കൊച്ചിയിലാണ് നിയമനം ലഭിക്കുക.തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
എഞ്ചിനിയറിംഗ് മാനേജർ
നേവൽ ആർക്കിടെക്ചർ എഞ്ചിനിയറിംഗ് അല്ലെങ്കിൽ മറൈൻ എഞ്ചിനിയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ഡിഗ്രി ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. 15 വർൽതത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഷിപ്പ് ബിൽഡിംഗ് പ്രൊജക്ടുകൾ മാനേജ് ചെയ്യുന്നതിലോ മാരിടൈം സെക്ടറിലോ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35-45 വയസാണ്. ശമ്പളം: 2,00,000 രൂപ

ലീഡ് എഞ്ചിനിയർ
മെക്കാനിക്കൽ എഞ്ചിനീയറിംഗ് / നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗ് / മറൈൻ എഞ്ചിനീയറിങ് ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. 12 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. ശമ്പളം: 1,25,000 രൂപ
മാനേജർ (ട്രെയിനിംഗ് ആൻ്റ് സ്കിൽ ഡെവലെപ്പ്മെൻ്റ്)
നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / മറൈൻ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് / പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത.
എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ എംബിഎ ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ട്രെയിനിംഗ് , സ്കില്ലിങ്, അല്ലെങ്കിൽ കപ്പാസിറ്റി ബിൽഡിംഗിൽ രണ്ട് വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണന ഉണ്ട്.പ്രായപരിധി 40 വയസാണ്. ശമ്പളം: 80,000 രൂപ
അസിസ്റ്റൻ്റ് മാനേജർ (ടെക്നിക്കൽ)
നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗ് / മറൈൻ എഞ്ചിനീയറിംഗ് / മെക്കാനിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രായപരിധി 35 വയസാണ്. ശമ്പളം: 50,000 രൂപ
അസിസ്റ്റൻ്റ് മാനേജർ
കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറിംഗ് ബിരുദം, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ) / ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.3 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35 വയസ്. ശമ്പളം: 50,000 രൂപ
എക്സിക്യൂട്ടീവ് ( ഫിനാൻസ്)
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎംഎഐ) നടത്തുന്ന ഇന്റർമീഡിയറ്റ് പരീക്ഷാ വിജയം, അല്ലെങ്കിൽ എം കോം / ഫിനാൻസിൽ എംബിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 35 വയസാണ് പ്രായപരിധി. ഒരു വർഷമാണ് പ്രവൃത്തിപരിചയം.ശമ്പളം: 30,000 രൂപ
എക്സിക്യൂട്ടീവ് (എച്ച് ആർ ആൻ്റ് അഡ്മിനിസ്ട്രേഷൻ)
രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തതുല്യ ബിരുദം / പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഉള്ളവർക്കും ഹ്യൂമൻ റിസോഴ്‌സിൽ സ്പെഷ്യലൈസേഷനോടു കൂടിയ എംബിഎ, അല്ലെങ്കിൽ എച്ച്ആർ സ്പെഷ്യലൈസേഷനുള്ള തതുല്യ ബിരുദം / തതുല്യ ഡിപ്ലോമ.
പേഴ്‌സണൽ മാനേജ്‌മെന്റിലുള്ളപോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. 35 വയസാണ് പ്രായപരിധി. ശമ്പളം: 30,000 രൂപ
അസിസ്റ്റൻ്റഅ മാനേജർ (ടെക്നിക്കൽ) വിഭാഗത്തിൽ മൂന്ന് ഒഴിവും ബാക്കി തസ്തികയിൽ ഓരോ ഒഴിവുകൾ വീതവുമാണ് ഉള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 18.
കൂടുതൽ വിവരങ്ങൾ https://cochinshipyard.in/uploads/career/cd5346e2da18d06f6905eb292e8ce195.pdf


Click it and Unblock the Notifications