കേരള സർവ്വകലാശാലയിലും കേരള മെഡിക്കൽ സർവ്വീസ് കോർപറേഷനിലും ഒഴിവ്
കേരള സർവ്വകലാശാല കാര്യവട്ടം കാമ്പസിലെ വിമൻസ് ഹോസ്റ്റലിൽ ജോലി ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. തസ്തിക, യോഗ്യത തുടങ്ങിയ വിവരങ്ങൾ അറിയാം
റസിഡന്റ് കുക്ക് , കിച്ചണ്‍ ഹെൽപ്പർ തസ്തികയിലാണ് ഒഴിവ്. റസിഡൻ്റ് കുക്ക് തസ്തികയിൽ കരാർ നിയമനമാണ്. കിച്ചണ്‍ ഹെൽപ്പർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. പാചകരംഗത്ത് മുൻപരിചയം ഉള്ളവർക്ക് മുൻഗണന. റെസിഡന്റ് കുക്ക് തസ്തികയിൽ ഹോസ്റ്റലിൽ താമസിച്ചാണ് ജോലി ചെയ്യേണ്ടത്. പ്രായപരിധി 55 വയസ്സ്.

വെള്ളക്കടലാസിൽ എഴുതിയ ഫോട്ടോ ഒട്ടിച്ച അപേക്ഷയോടൊപ്പം ആധാറിന്റെ പകർപ്പും, സംവരണ വിഭാഗക്കാർ ജാതി തെളിയിക്കുന്ന രേഖകളും, ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറും നിർബന്ധമായും സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകൾ അയക്കേണ്ട വിലാസം : വാർഡൻ, വനിതാഹോസ്റ്റൽ, കേരള സർവ്വകലാശാല, കാര്യവട്ടം കാമ്പസ്, കാര്യവട്ടം പി.ഒ., തിരുവനന്തപുരം - 695581.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 26 വൈകീട്ട് നാല് മണി.
വിശദവിവരങ്ങൾക്ക് : 6238349186/ 0471 2308808 എന്ന നമ്പരിൽ ബന്ധപ്പെടാം. വിശദവിവരങ്ങൾക്ക് https://www.keralauniversity.ac.in/jobs.
കേരള മെഡിക്കൽ സർവ്വീസ് കോർപറേഷൻ ലിമിറ്റഡിൽ ഒഴിവ്
കേരള മെഡിക്കൽ സർവ്വീസ് കോർപറേഷൻ ലിമിറ്റഡിൽ അസിസ്റ്റൻ്റ് മാനേജർ തസ്തികയിൽ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. ബി.ടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിഇ അതുമല്ലെങ്കിൽ എംസിഎ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക.
കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 33,600 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 20 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/10/KMSCL-Assistant-Manager-Notification-V1.pdf
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ ഒഴിവ്. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ തസ്തികയിലാണ് ഒഴിവ്.
കംപ്യൂട്ടര്‍ സയന്‍സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഐടി/ഇലക്ട്രോണിക്‌സ് എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ഐ ടി/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ബി വോക്ക്/ബിരുദം അല്ലെങ്കില്‍ എന്‍ ഐ ഇ എല്‍ ഐ ടി 'ബി' ലെവല്‍ യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എ ഐ സി ടി ഇ /അംഗീകൃത ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസിന് ശേഷം കംപ്യൂട്ടര്‍ സയന്‍സ്/ഐ ടി/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഡി ജി ടി യില്‍ നിന്ന് ബന്ധപ്പെട്ട മേഖലയിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമ യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ എന്‍ ടി സി /എന്‍ എ സി യോഗ്യത വേണം. ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്‌ടോബര്‍ 12ന് രാവിലെ 11.30 ന് ഐ ടി ഐ യില്‍ നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍:


Click it and Unblock the Notifications
