വാരണാസിയിലെ ബനാറസ് മോട്ടീവ് വര്‍ക്‌സില്‍ അപ്രന്റീസ്
വാരണാസി: ഇന്ത്യന്‍ റയില്‍വേയുടെ കീഴിലുള്ള വാരണാസിയിലെ ബനാറസ് ലോക്കോ മോട്ടീവ് വര്‍ക്‌സില്‍ അപ്രന്റീസ് അവസരം.
ഐടിഐ, നോണ്‍ ഐടിഐ വിഭാഗങ്ങളിലായി 374 ഒഴിവുകളാണ് ഉള്ളത്. ഫെബ്രുവരി 15വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ഫിറ്റര്‍, കാര്‍പെന്റര്‍, പെയിന്റര്‍(ജനറല്‍) മെഷിനിസ്റ്റ്, വെല്‍ഡര്‍( ജി ആന്‍ഡ് ഇ) ഇവക്‌ട്രീഷ്യന്‍ ട്രേഡുകളിലാണ് ഒഴിവ്.

നോണ്‍ ഐടിഐ വിഭാഗം ( 74 ഒഴിവ്): കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ജയം(10+2 പരീക്ഷ രീതി)/ തത്തുല്യം, ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ജയം.
ഉദ്യോഗാര്‍ഥികള്‍ 2021 ജനിവരി 15ന് മുന്‍പ് യോഗ്യത നേടിയവരായിരിക്കണം.
പ്രായം (15.02.2021ന്):
നോണ്‍ ഐടിഐ വിഭാഗം: 15-22 വയസ്
ഐടിഐ വിഭാഗം: 15-24 വയസ്
വെല്‍ഡര്‍, കാര്‍പെന്റര്‍ ട്രേഡ്: 15-22 വയസ്
അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. യോഗ്യത പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ്:
100 രൂപ.ക്രെഡിറ്റ്/ ഡെബിറ്റ കാര്‍ഡ്/ ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഓണ്‍ലൈനായി ഫീസടക്കാം. പട്ടിക വിഭാഗം ഭിന്നശേഷിക്കാര്‍, സ്‌ത്രീകള്‍ എന്നിവര്‍ക്ക് ഫീസില്ല.
ഉദ്യോഗാര്‍ഥികള്‍ ഒരു ട്രേഡിലേക്ക് (ഐടിഐ/ നോണ്‍ ഐടിൈ) മാത്രം അപേക്ഷിച്ചാല്‍ മതി
WWW.indianrailways.gov.in












Click it and Unblock the Notifications