കഴക്കൂട്ടം സൈനിക സ്‌കൂളിൽ ഒഴിവുകൾ, തൊഴിലുറപ്പ് പദ്ധതിയിൽ അവസരം: തൊഴിൽ വാർത്തകൾ
കഴക്കൂട്ടം സൈനിക സ്‌കൂളില്‍ TGT ഇംഗ്ലീഷ് (1 ഒഴിവ്), TGT സോഷ്യല്‍ സയന്‍സ് (1), TGT കംപ്യൂട്ടര്‍ സയന്‍സ് (1), TGT ഫിസിക്സ്(1), PGT കെമിസ്ട്രി (1), ആര്‍ട്ട് മാസ്റ്റര്‍ (1), കൗണ്‍സലര്‍ (1), മേട്രന്‍ (2), വാര്‍ഡന്‍(2) എന്നീ വിഷയങ്ങളില്‍ താത്കാലിക ഒഴിവുകളിലേക്ക് 17, 18 തീയതികളില്‍ രാവിലെ 9 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. വിശദവിവരങ്ങള്‍ക്ക് www.sainikschooltvm.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും ന്യൂഡല്‍ഹി ഓഫീസിലും ഡയറക്ടറേറ്റിലെ വിവിധ വിഭാഗങ്ങളിലുമായാണ് അപ്രന്റീസ്ഷിപ്. ഇതില്‍ ഡയറക്ടേറേറ്റിലെ അഞ്ച് ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ്, എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്സ് കഴിഞ്ഞവരായിരിക്കണം.

അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റെര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്റ്റൈപ്പന്റ്. അപ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡയറക്ടര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സൗത്ത് ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. നവംബര്‍ 20 ന് വൈകുന്നേരം അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു.
കവറിന്റെ പുറത്ത് അപ്രന്റീസ്ഷിപ് 2021 എന്ന് കാണിച്ചിരിക്കണം. എഴുത്തുപരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തിയതിയിലും സമയത്തും അപ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്രന്റീസ്ഷിപ് ഇടയ്ക്ക് വച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്. തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്ത്മായിരിക്കും. കൂടൂതല്‍ വിവരങ്ങള്‍ക്ക് 09496003235, 0471 2518471 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ ഇക്കണോമിക്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറ്കടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കോളേജ് വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റായ www.gcn.ac.in സന്ദര്‍ശിക്കുക.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കരാര്‍ വ്യവസ്ഥയില്‍ തൊഴിലവസരം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷന്‍ ഓഫീസില്‍, 'ക്ലസ്റ്റര്‍ ഫെസിലിറ്റേഷന്‍ പ്രോജക്ട്' ന്റെ ഭാഗമായി 'സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍-എന്‍.ആര്‍.എം' (ഒരു ഒഴിവ്), 'സ്റ്റേറ്റ് പ്രോജക്ട് ഓഫീസര്‍-ലൈവ്ലിഹുഡ്' (ഒരു ഒഴിവ്), 'ബ്ലോക്ക് ലൈവ്ലിഹുഡ് എക്സ്പെര്‍ട്ട്' (രണ്ട് ഒഴിവ്) എന്നീ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (ജനുവരി ഒന്ന് അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് ഉണ്ട്. യോഗ്യത, പ്രവൃത്തിപരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ www.nregs.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യേണ്ടതാണ്.
അപേക്ഷകള്‍ നവംബര്‍ 15 ന് വൈകിട്ട് അഞ്ചിന് മുമ്പായി ലഭിക്കത്തക വിധത്തില്‍ മിഷന്‍ ഡയറക്ടര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍, 5-ാം നില, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ., തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ അയയ്ക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2313385, 0471 2314385 എന്നീ ഫോണ്‍ നമ്പറുകളില്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ പകല്‍ 10 മുതല്‍ 5 വരെ ബന്ധപ്പെടാം. വിശദവിവരങ്ങള്‍ക്ക്: www.nregs.kerala.gov.in സന്ദര്‍ശിക്കുക.
നിഷില്‍ ഒഴിവുകള്‍
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കംപ്യൂട്ടര്‍ സയന്‍സ് ലക്ചറര്‍, കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്‍റ് തസ്തികകളിലേക്കും സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്‍റെ ധനസഹായത്തോടെ നിഷില്‍ നടത്തുന്ന പദ്ധതിയിലേക്കുമാണ് നിയമനം.
നാല്‍പതു ശതമാനവും അതില്‍ കൂടുതലും ശ്രവണ-സംസാര പരിമിതിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം കംപ്യൂട്ടര്‍ ലാബ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷിക്കുക. ലീവ് വേക്കന്‍സിയിലാണ് ലക്ചറര്‍ നിയമനം.
യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് http://nish.ac.in/others/career
അഭിമുഖം
തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ് - എൻ സി എ എസ് ഐ യു സി നാടാർ ( കാറ്റഗറി നമ്പർ.431/2020) തസ്തികയുടെ യോഗ്യരായ ഉദ്യോഗർത്ഥികളുടെ അഭിമുഖം നവംബർ 10ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖല ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ, ഒ ടി വി സർട്ടിഫിക്കറ്റ്, വ്യക്തി വിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് അസ്സൽ തിരിച്ചറിയൽ പത്രിക സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതുമാണ്.












Click it and Unblock the Notifications