വനിത ഗവണ്‍മെന്റ് ഐടിഐയില്‍ ഒഴിവുകള്‍: തൊഴിൽ അവസരങ്ങൾ അറിയാം
കഴക്കൂട്ടം വനിത ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ സ്റ്റെനോഗ്രാഫര്‍ സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫര്‍ സെക്രട്ടറിയല്‍ അസിസ്റ്റന്റ് (ഹിന്ദി), സെക്രട്ടറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്), ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ്, കമ്പ്യൂട്ടര്‍ എയിഡഡ് എംബ്രോയിഡറി ആന്റ് ഡിസൈനിംഗ് എന്നീ ട്രേഡുകളിലും എംപ്ലോയബിലിറ്റി സ്‌കില്‍ എന്ന വിഷയത്തിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 17.11.2021 രാവിലെ 10.30ന് പ്രന്‍സിപ്പല്‍ മുന്‍പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും സഹിതം അഭിമുഖത്തിനായി ഹാജരാകേണ്ടതാണ് എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

അധ്യാപക ഒഴിവുകൾ
എം.എസ്.പി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എല്‍.പി.എസ്.എ/എച്ച്.എസ്.എ(ഇംഗ്ലീഷ്) നിലവിലുള്ള ഒഴിവുകളിലേക്ക് (ലീവ് വേക്കന്‍സി) നവംബര്‍ 15 നും എച്ച്.എസ്.എസ്.ടി ഹിസ്റ്ററി തസ്തികയിലേക്ക് നവംബര്‍ 16നും ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍ കെ.ഇ.ആര്‍ പ്രകാരകമുള്ള യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 10ന് എം.എസ്.പി ഓഫീസില്‍ എത്തണം.
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സ്‌പോട്ട് അഡ്മിഷന്‍
കെല്‍ട്രോണ്‍ തലശ്ശേരി നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്ങ് കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 16 ന് രാവിലെ 11 മണിക്ക് നടക്കും. എസ് എസ് എല്‍ സിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം തലശ്ശേരി നോളജ് സെന്ററില്‍ എത്തണം.ഫോണ്‍: 9072592458, 9947733940.
കാസര്‍കോട് പോളിടെക്നിക്ക് കോളേജ് പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍
പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്നിക്ക് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ സീറ്റുകളിലേക്ക് മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷന്‍ മുഖേനയുള്ള പ്രവേശനം നവംബര്‍ 16 ന് നടക്കും. താത്പര്യമുള്ളവര്‍ രാവിലെ 9.30 നും 10.30 നുമിടയില്‍ പോളിടെക്നിക്കിലെത്തി രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ പെരിയ പോളിടെക്നിക്ക് കോളേജില്‍ പ്രവേശനം നേടി ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും മറ്റേതെങ്കിലും പോളിടെക്കിനിക്ക് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്ക് ബ്രാഞ്ച് മാറ്റമോ സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. റാങ്ക് നമ്പര്‍ 45000 വരെയുളള മുഴുവന്‍ പേരും, 46000 വരെയുള്ള പിന്നോക്ക ഹിന്ദു വിഭാഗം, 60000 വരെയുളള ഈഴവ, 70000 റാങ്ക് വരെയുള്ള മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവരും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, വിശ്വകര്‍മ്മ, ലത്തീന്‍ കത്തോലിക്ക, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, മുസ്ലിം എന്നീ സംവരണ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ റാങ്കുകാര്‍ക്കുമാണ് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ അവസരം. ഏതെങ്കിലും പോളിടെക്‌നിക്കില്‍ ഇതിനകം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ച രസീതും പ്രവേശന സര്‍ട്ടിഫിക്കറ്റും കരുതണം. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഉണ്ടായിരിക്കണം. ടി.സി ഹാജരാക്കുവാന്‍ സമയം അനുവദിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ 4000 രൂപയും മറ്റുളളവര്‍ 7500 രൂപയും കരുതണം. പി.ടി.എ ഒഴികെയുളള ഫീസ് എ.ടി.എം കാര്‍ഡ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495373926, 9744010202, 8606388025, 9400536858












Click it and Unblock the Notifications