കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Google Oneindia Malayalam News

തൃശൂര്‍:കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം ദൈർഘ്യമുള്ള സമയബന്ധിത ഗവേഷണ പദ്ധതിയുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 'റീജ്യുണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റയിനെബിൾ ഡെവലപ്മെന്റ് മെഡിസിനൽ പ്ലാൻറിൽ(സതേൺ റീജിയൺ) രണ്ട് കൺസൾട്ടന്റിന്റെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബോട്ടണിയിൽ ബിരുദാനന്തരബിരുദം/ ഫോറസ്ട്രിയിൽ എം എസ് സിയോ പ്ലാൻ സയൻസിൽ പി എച്ച് ഡി/ അഗ്രികൾച്ചർ എന്നിവ യോഗ്യതയുള്ള 55 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം.

മൂന്ന് വർഷ കാലാവധിയുള്ള 'കണ്ണാടിപായ (സ്പെഷ്യൽ ബാംബു വീവിഡ് മാറ്റ് പ്രൊഡക്ട്സ്) സതി സാം ഫിസിയോ കെമിക്കൽ ആൻ്റ് മൈക്രോസ്ട്രക്ചർ പ്രോപ്പർട്ടീസ് ഓഫ് സ്പെഷ്യൽ ബാംബൂസ് യൂസ്ഡ് ഇൻ വീവിങ് ബൈ ട്രൈബൽ കമ്മ്യൂണിറ്റീസ് ഇൻ ഇടുക്കി, കേരള' എന്ന ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. 2021 ജനുവരി ഒന്നിന് 36 വയസ്സിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. ബോട്ടണിയിലോ പ്ലാന്റ് സയൻസിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. മറ്റ് റിസർച്ച് പ്രൊജക്ടുകളിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന.

job

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

2025 മാർച്ച് 30 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ 'കൺസർവേഷൻ, ഇംപ്രൂവ്മെന്റ്, മാനേജ്മെന്റ് ആൻ്റ് പ്രൊമോഷൻ ഓഫ് സാന്റൽവുഡ് കൾട്ടിവേഷൻ ഇൻ ഇന്ത്യയിൽ ഒരു റിസർച്ച് ഫെലോയുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 8ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടത്തും.

ഈ മൂന്ന് തസ്തികകളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

നാടൻ സുന്ദരിയായി എലിഷേര റായ്- ചിത്രങ്ങൾ കാണാം

English summary
job vacancies in Kerala forest research department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X