കേരള ഐടി മിഷനിൽ നിരവധി ഒഴിവുകൾ..1,53,200 രൂപ വരെ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐടി മിഷനിൽ വിവിധ തസ്തികകളിലേക്ക് കരാർ, ഡെപ്യൂട്ടേഷൻ വ്യവസ്ഥകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 27 ആണ്. തസ്തിക, യോഗ്യത,ശമ്പളം എന്നിവ സംബന്ധിച്ച് വിശദമായി അറിയാം
മിഷൻ കോ-ഓർഡിനേറ്റർ
ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നും സർവീസിൽ നിന്നുമുള്ളവർക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം .ഒരു ഒഴിവുണ്ട്. ബി.ഇ/ബി.ടെക് (ഐടി, സിഎസ്, ഇസിഇ) അല്ലെങ്കിൽ എം.സി.എ/എം.എസ്സി (സിഎസ്, ഐടി) ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി ഡെപ്യൂട്ടേഷൻ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും. പി.ജി.ഡി.ഇ.ജി അല്ലെങ്കിൽ വിർച്വൽ ഐടി കേഡർ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. എഞ്ചിനീയറിംഗ് കോളേജുകൾ, സി-ഡിറ്റ്, ഐ.എച്ച്.ആർ.ഡി, എൻ.ഐ.സി, ഇ.ആർ ആൻഡ് ഡി.സി (സി-ഡാക്) തുടങ്ങിയ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് മുൻഗണന. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് മുൻപായി പാരന്റ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. ശമ്പള സ്കെയിൽ: 95,600 - 1,53,200 രൂപ.

ലീഡ് സെക്യൂരിറ്റി അനലിസ്റ്റ് / സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്
സിഇആർടി-കെ പ്രോജക്ടിലേക്ക് ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. ഒരു ഒഴിവുണ്ട്. പ്രായപരിധി 40 വയസ്സ്. ബി.ഇ/ബി.ടെക് (സി എസ്/ഇ സി/ഐ ടി) അല്ലെങ്കിൽ എം സി എ യോഗ്യതയോടൊപ്പം പ്രൊഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇൻഫർമേഷൻ സെക്യൂരിറ്റി മേഖലയിലെ 4 വർഷത്തെ പരിചയം ഉൾപ്പെടെ ആകെ 4 മുതൽ 6 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രതിമാസ വേതനം: 80,000 രൂപയാണ് ശന്പളം
ഡിസ്ട്രിക്റ്റ് പ്രോജക്ട് മാനേജർ (ഡി ഇ ജി എസ്)
ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. കാസർകോട് (1), പാലക്കാട് (1), ഇടുക്കി (1) ജില്ലകളിലായി ആകെ മൂന്ന് ഒഴിവുകളാണുള്ളത്. പ്രായപരിധി 45 വയസ്സ്. എഞ്ചിനീയറിംഗ് ബിരുദമോ (ഇ ആൻഡ് സി/ഐടി/സിഎസ്) എം.സി.എ യോ ഉള്ളവർക്ക് അപേക്ഷിക്കാം. ഐടി രംഗത്ത് 5 വർഷത്തെ പരിചയവും ഇതിൽ കുറഞ്ഞത് 2 വർഷം മാനേജറിയൽ തലത്തിലുള്ള പ്രവൃത്തിപരിചയവും വേണം. എം.ബി.എ ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷയിൽ മുൻഗണനാ ജില്ല വ്യക്തമായി രേഖപ്പെടുത്തണം. ഒന്നിൽക്കൂടുതൽ ജില്ലകൾ അടയാളപ്പെടുത്തിയാൽ അപേക്ഷ നിരസിക്കും. പ്രതിമാസ വേതനം: 52,000 രൂപ.
സീനിയർ നെറ്റ്‌വർക്ക് എഞ്ചിനീയർ (എൻ.ഒ.സി ഓപ്പറേഷൻസ്)
കെസ്വാൻ പ്രോജക്ടിലേക്ക് ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം (പോസ്റ്റ് കോഡ്: 114/2026). ഒരു ഒഴിവുണ്ട്. പ്രായപരിധി 35 വയസ്സ്. എഞ്ചിനീയറിംഗ് ബിരുദവും (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ്) ഒപ്പം പ്രമുഖ ഒ.ഇ.എം-ൽ നിന്നുള്ള സി.സി.എൻ.പി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കേഷനും ഉണ്ടായിരിക്കണം. നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ (എൻ.ഒ.സി) അല്ലെങ്കിൽ ഡാറ്റാ സെന്ററുകളിൽ നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേഷൻ രംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം വേണം. എം.പി.എൽ.എസ് / ഐ.പി.വി.6 കോൺഫിഗറേഷനുകളിലുള്ള പരിചയവും റൂട്ടിംഗ്, സ്വിച്ചിംഗ്, ഫയർവോൾ കോൺഫിഗറേഷനുകളിലുള്ള അറിവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം: 52,000 രൂപ.
കൂടുതൽ വിവരങ്ങൾക്ക് -https://careers-itmission.kerala.gov.in/NotificationPdf/eyJpdiI6IkRpT09ZdHV4dWJCNXIySG1IYXU1c0E9PSIsInZhbHVlIjoibnY0U0lSZTB5MExkMUlZRndoSHJTdz09IiwibWFjIjoiOTk1MDhjYTU0OWMwY2FjNTBlM2JiNjZkMjA2MzkwNTBlMjMzMDVmNjFhZmRlZWU0M2QxZjFlYTAwNTgzMjQ3NCIsInRhZyI6IiJ9












Click it and Unblock the Notifications