Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുച്ചേരിയില്‍ ജോലി ഒഴിവുകള്‍: 327 അവസരം, ശമ്പളം 81000 വരെ

കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ വിവിധ സർക്കാർ വകുപ്പുകളിലായി 327 ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അഗ്രിക്കൾച്ചർ, ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ്, ആർട്ട് & കൾച്ചർ, ഇൻഡസ്ട്രീസ് & കൊമേഴ്സ് തുടങ്ങിയ വകുപ്പുകളിലാണ് ഭൂരിഭാഗം തസ്തികകളും. പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നിവിടങ്ങളിലെ സ്ഥിരം താമസക്കാർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

പ്രധാന തസ്തികകളും ഒഴിവുകളും

അപ്പർ ഡിവിഷൻ ക്ലാർക്ക് (UDC) - 197 ഒഴിവ്

  • ശമ്പളം: ലെവൽ 4 (₹25,500-81,100)
  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
  • പ്രായപരിധി: 32 വയസ്സ് (നിയമാനുസൃത ഇളവ് ലഭിക്കും)
job-asap-

ഫീൽഡ് സൂപ്പർവൈസർ - 27 ഒഴിവ്

  • ശമ്പളം: ലെവൽ 4
  • യോഗ്യത: ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/മാത്‌സ്/തത്തുല്യ വിഷയത്തിൽ ബിരുദം
  • പ്രായപരിധി: 30 വയസ്സ്

സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ - 26 ഒഴിവ്

  • ശമ്പളം: ലെവൽ 6 (₹35,400-1,12,400)
  • യോഗ്യത: ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/മാത്‌സ് ബിരുദം
  • പ്രായപരിധി: 32 വയസ്സ്

ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ് - 25 ഒഴിവ്

  • ശമ്പളം: ലെവൽ 6
  • യോഗ്യത: ഏതെങ്കിലും ബിരുദവും ലൈബ്രറി ഇൻഫർമേഷൻ സയൻസിൽ ഡിഗ്രിയും
  • പ്രായപരിധി: 30 വയസ്സ്

അഗ്രിക്കൾച്ചർ ഓഫീസർ - 23 ഒഴിവ്

  • ശമ്പളം: ലെവൽ 6
  • യോഗ്യത: അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ ബിരുദം
  • പ്രായപരിധി: 30 വയസ്സ്

മറ്റ് തസ്തികകൾ

ടെക്നിക്കൽ ഓഫീസർ - 19 ഒഴിവ്, അഗ്രിക്കൾച്ചർ ഓഫീസർ (എൻജിനീയറിങ്) - 10 (സിവിൽ 5, ഹൈഡ്രോളജി 5) തുടങ്ങിയവ.

തിരഞ്ഞെടുപ്പ് രീതി

എല്ലാ തസ്തികകൾക്കും 100 മാർക്കിനുള്ള ഒബ്ജക്ടീവ് തരത്തിലുള്ള എഴുത്തുപരീക്ഷ മാത്രം. പരീക്ഷാ സമയം 2 മണിക്കൂർ. സിലബസ്, പാറ്റേൺ, മുൻവർഷ ചോദ്യപ്പേപ്പർ എന്നിവ ഔദ്യോഗിക വിജ്ഞാപനത്തിൽ ലഭ്യമാണ്.
അപേക്ഷാ വിശദാംശങ്ങൾ

അപേക്ഷ എങ്ങനെ

അപേക്ഷ സമർപ്പിക്കേണ്ടത്: പൂർണമായും ഓൺലൈനിൽ
അവസാന തീയതി: 2025 ഡിസംബർ 14 വൈകിട്ട് 3 മണി
അപേക്ഷാ ഫീസ്: വിജ്ഞാപനം അനുസരിച്ച് (SC/ST/PwBD/മുൻ സൈനികർക്ക് ഇളവ്)
ഔദ്യോഗിക വെബ്സൈറ്റ്: https://recruitment.py.gov.in

യോഗ്യതയുള്ള ഉദ്യോഗാർഥികൾ എത്രയും വേഗം ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ പൂർത്തിയാക്കണമെന്ന് പുതുച്ചേരി സർക്കാർ അറിയിച്ചു. വിശദമായ വിജ്ഞാപനവും സിലബസും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

അപേക്ഷ ക്ഷണിച്ചു

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സേവനത്തിന് താല്‍പര്യമുള്ള 18നും 67നും മധ്യേപ്രായമുള്ള പുരുഷന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 300 ഒഴിവുകളാണുള്ളത്. ദിവസവേതനം 650 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 26. കൂടുതല്‍ വിവരങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ (www.travancoredevaswomboard.org) ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+