സൗദി, യുഎഇ, കുവൈറ്റ്, ഖത്തർ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ: 7 രാജ്യങ്ങളിൽ ജോലി ഒഴിവ്..അപേക്ഷിക്കാം
നോര്‍ക്ക പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിൽ (പി എൽ എ സി) ലീഗല്‍ കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുകൾ. സൗദി, യുഎ.ഇ, കുവൈറ്റ്, ഖത്തർ, ഓസ്ട്രേലിയ, കാനഡ, മലേഷ്യ എന്നിങ്ങനെ ഏഴ് രാജ്യങ്ങളിലേക്കാണ് നിയമനം. യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ വിശദമായി നോക്കാം.
അഭിഭാഷകനായി വിദേശ രാജ്യത്ത് ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളള പ്രവാസി കേരളീയരുടെ ക്ഷേമത്തില്‍ താല്പര്യമുളളവര്‍ക്കാണ് അപേക്ഷിക്കാനാകുക. താല്പര്യമുളളവര്‍ നോർക്ക റൂട്ട്സിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓഗസ്റ്റ് 16 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770540 0471-2770529 (പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് പി എ എൽ സി. കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ കേരളീയരായ അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി.
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ; അപേക്ഷിക്കാം
തൃശൂരിൽ കെമിസ്റ്റ് ഒഴിവ്: താൽക്കാലിക നിയമനം
തൃശ്ശൂർ സർക്കാർ എൻജിനീയറിങ് കോളേജ് സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ കെമിസ്റ്റ് തസ്തികയിൽ ഒഴിവ്. ഒരു ഒഴിവാണ് ഉള്ളത്. താത്കാലിക നിയമനമാണ്. പരീക്ഷയും അഭിമുഖവും ജൂലൈ 27 രാവിലെ 10ന് കോളേജിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10ന് സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.getcr.ac.in.
കെ എസ് ആർ ആർ ഡി എ-യിൽ സിവിൽ അപ്രന്റീസ് ഒഴിവുകൾഅസാപ് കേരള മുഖേന കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മെന്റ് ഏജൻസിയിൽ (KSRRDA) വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം. സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്കായി വയനാട്, ഇടുക്കി, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ ഓരോ ഒഴിവുകൾ വീതമുണ്ട് (സ്‌റ്റൈപ്പൻഡ്: 10,000 രൂപ). സിവിൽ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്കായി സംസ്ഥാനത്തെ 13 ജില്ലകളിലായി 13 ഒഴിവുകളും നിലവിലുണ്ട് (സ്‌റ്റൈപ്പൻഡ്: 8,000 രൂപ). താല്പര്യമുള്ളവർക്ക് careerlink.asapkerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.


Click it and Unblock the Notifications