Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദ സഞ്ചാര വകുപ്പില്‍ നിരവധി ജോലി ഒഴിവുകള്‍: വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് മാത്രം

വിനോദസഞ്ചാര വകുപ്പിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക്അപേക്ഷ ക്ഷണിച്ചു. വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലേക്കും വയനാട്, സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസിലേക്കും വിവിധ തസ്തികകളിലേയ്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേയ്ക് ജീവനക്കാരെ നിയമിക്കുന്നതിനാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഹൗസ് കീപ്പിങ് സ്‌റ്റാഫ്, ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്, കുക്ക്, അസിസ്‌റ്റന്റ് കുക്ക്, റിസപ്ഷനിസ്‌റ്റ്, കിച്ചൻ മേട്ടി വിഭാഗങ്ങളിലായി ആകെ 38 ഒഴിവുകളാണുള്ളത്. യോഗ്യരായ വിദ്യാർത്ഥികള്‍ക്ക് തപാല്‍ വഴി ആയി 2025 മാര്‍ച്ച് 20 മുതല്‍ 2025 ഏപ്രില്‍ 3 വരെ അപേക്ഷിക്കാം. ഓരോ വിഭാഗങ്ങളിലേക്കും വേണ്ട യോഗ്യതകള്‍ താഴെ വിശദമായി നല്‍കുന്നു.

dtpc-job

ഹൗസ് കീപ്പിങ് സ്‌റ്റാഫ്

പത്താം ക്ലാസ്. ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് ജയം/ ഒരു വർഷ ഡിപ്ലോമ/ പിജി ഡിപ്ലോമ, 6 മാസ പരിചയം.

ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ്

പ്ലസ് ടു ജയം. ഫുഡ് ആൻഡ് ബവ്റിജ് സർവീസിൽ ഒരു വർഷ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ‌് ജയം/ ഒരു വർഷ ഡിപ്ലോമ, 2 വർഷ പ്രവർത്തിപരിചയം.

കുക്ക്

പത്താം ക്ലാസ്. ഫുഡ് പ്രൊഡക്‌ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് ജയം അല്ലെങ്കിൽ കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷ ഡിപ്ലോമ, 2 പ്രവർത്തിപരിചയം.

അസിസ്‌റ്റന്റ് കുക്ക്

പത്താം ക്ലാസ്. ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് ജയം, ഒരു പ്രവർത്തിപരിചയം.

റിസപ്ഷനിസ്‌റ്റ്

പ്ലസ് ടു ജയം, ഫ്രണ്ട് ഓഫിസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്, 2 പ്രവർത്തിപരിചയം

കിച്ചൻ മേട്ടി

പത്താം ക്ലാസ്, ഒരു വർഷ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ പ്രവർത്തിപരിചയം

നിബന്ധനകൾ

മേൽ പറഞ്ഞ തസ്തികകളിലേയ്ക് 18 36 വയസിന് ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ട പ്രകാരമുള്ള വയസ് ഇളവ് അനുവദനീയമാണ്. ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ. സ്കിൽ ടെസ്റ്റ്, ഇൻറർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.

തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിന് പ്രകാരം ക്ളാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം 675 രൂപ. നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

അപേക്ഷകള്‍ The Regional Joint Director, Department of Tourism, Regional Office, Civil Station, Kozhikode-673020 എന്ന മേൽ വിലാസത്തിൽ ലഭിക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഒരു ഉദ്യോഗാർത്ഥി ഒരു തസ്തികയ്ക്ക് ഒരു ജില്ലയിൽ മാത്രമേ അപേക്ഷിക്കുവാൻ പാടുള്ളൂ.
എഴുത്തു പരീക്ഷ, സ്കിൽ ടെസ്റ്റ്, ഇൻറർവ്യൂ എന്നിവയ്ക് സ്വന്തം ചെലവില്‍ ഹാജരാകേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 03/04/2025 വൈകുന്നേരം 5 മണി വരെ മാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495-2373862 7907437342 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വിജ്ഞാപനത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+