യുകെ വെയിൽസിൽ ജോലി ഒഴിവുകൾ; മലയാളികൾക്ക് അപേക്ഷിക്കാം..ഒരു കോടിക്ക് മുകളിൽ ശമ്പളം
യുകെയിലെ എൻ എച്ച് എസ് വെയിൽസിലേക്ക് വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക് റൂട്ട്സ് വഴിയാണ് നിയമനം. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
സീനിയർ ക്ലിനിക്കൽ ഫെലോ (നിയോനേറ്റ്സ്, ഐ.ടി.യു - ഇന്റൻസീവ് തെറാപ്പി യൂണിറ്റ്, അനസ്തേഷ്യോളജി), സ്പെഷ്യാലിറ്റി ഡോക്ടർ (അക്യൂട്ട് മെഡിസിൻ, പീഡിയാട്രിക്സ്), ഇന്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർ (ഐ.ടി.യു, അനസ്തേഷ്യോളജി, ക്ലിനിക്കൽ ഹെമറ്റോളജി, റേഡിയോളജി, യൂറോളജി) എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഇവയ്ക്ക് യഥാക്രമം 46,324-71,814, 62,117-99,216, 100,870-111,442 പൌണ്ട് എന്നിങ്ങനെയാണ് ശമ്പളം.

കൊച്ചി മറൈൻ ഡ്രൈവിലെ താജ് വിവാന്തയിൽ ഫെബ്രുവരി 4 മുതൽ 6 വരെയാണ് അഭിമുഖങ്ങൾ നടക്കുക. ഈ തസ്തികകളിലേക്ക് പി എൽ എ.ബി. (PLAB) പരീക്ഷ ആവശ്യമില്ല. താൽപ്പര്യമുള്ളവർ ജനുവരി 18-നോ അതിനുമുമ്പോ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
സീനിയർ ക്ലിനിക്കൽ ഫെലോയ്ക്ക് കുറഞ്ഞത് മൂന്ന് വർഷവും, സ്പെഷ്യാലിറ്റി ഡോക്ടർക്ക് നാല് വർഷവും പ്രവൃത്തിപരിചയം വേണം. ഇന്റർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്‌വേ ഡോക്ടർ തസ്തികയിലേക്ക് 12 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്കാണ് യോഗ്യത.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വെയിൽസിൽ മൂന്ന് വർഷം വരെ നിശ്ചിതകാല നിയമനം ലഭിക്കും. മൂന്ന് വർഷം വരെ ജി.എം.സി. രജിസ്‌ട്രേഷൻ സ്പോൺസർഷിപ്പ്, ഐ.ഇ.എൽ.ടി.എസ്./ഒ.ഇ.ടി., വിസ, ഇ-പോർട്ട്‌ഫോളിയോ ആക്‌സസ് ഫീസ് റീഇംബേഴ്സ്മെന്റ് എന്നിവ ആനുകൂല്യങ്ങളാണ്. 650 പൌണ്ട് ഗ്രാറ്റുവിറ്റി, യു.കെ. വിമാന ടിക്കറ്റ്, ഒരു മാസത്തെ താമസ സൗകര്യം എന്നിവയും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കായി, പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയങ്ങളിൽ 0471-2770536, 0471-2770539, 0471-2770540, 0471-2770577 എന്നീ നമ്പറുകളിൽ വിളിക്കാം. 24 മണിക്കൂർ നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ഇന്ത്യയിലെ ടോൾ ഫ്രീ നമ്പർ 1800 425 3939, വിദേശത്തു നിന്ന് +91 8802 012 345 (മിസ്ഡ് കോൾ സേവനം) വഴിയും വിവരങ്ങൾ ലഭ്യം.
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജിലെ 'പോസ്റ്റ് സ്ട്രോക്ക് റീഹാബിലിറ്റേഷൻ ആന്റ് ട്രീറ്റ്മെന്റ് പദ്ധതിയിലേക്ക്' എഎൻഎം സർട്ടിഫിക്കറ്റുള്ള രണ്ട് നഴ്സിങ്ങ് ഹെൽപ്പർമാരെ തെരഞ്ഞെടുക്കുന്നതിന് ജനുവരി 7 ന് രാവിലെ 11 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഹോമിയോ ഫാർമസികളിലോ, പ്രോജക്ടുകളിലോ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ 2025-26 അധ്യായന വർഷത്തിൽ ബയോടെക്നോളജി വിഭാഗത്തിൽ നിലവിലുള്ള ഒരു ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് നിയമനത്തിനായി ജനുവരി 9ന് രാവിലെ 10ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് ഇന്റർവ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications