ദില്ലി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ 171 ഒഴിവുകള്‍
ദില്ലി: ദില്ലി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ വിവിധ തസ്തികകളിലായി തൊഴിലവസരം. 171 ഒഴിവുകളാണുള്ളത്. സെപ്റ്റംബര്‍ 26 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അസിസ്റ്റന്റ് ഡയറക്ടര്‍- അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സ് (2 ), അസിസ്റ്റന്റ് ഡയറക്ടര്‍- മാര്‍ക്കറ്റിങ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് (1 ), അസിസ്റ്റന്റ് ഡയറക്ടര്‍- ലൈബ്രറി (1 ), അസിസ്റ്റന്റ് സെക്ഷന്‍ ഓഫിസര്‍ (17 ), പഴ്‌സനല്‍ അസിസ്റ്റന്റ് (16), ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍- ഹിന്ദി (1 ), ലൈബ്രറി അസിസ്റ്റന്റ് (1 ), സ്റ്റെനോഗ്രഫര്‍ (17 ), സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (79 ), ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (36) എന്നിങ്ങനെയാണ് ഒഴിവുകള്‍.

കേന്ദ്ര സര്‍വീസില്‍ വിവിധ തസ്തികകളിലെ 204 ഒഴിവുകളിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നേരിട്ടാണ് നിയമനം. അപേക്ഷിക്കുന്നവര്‍ക്ക് ഒക്ടോബര്‍ ഒന്നു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ വിവിധ വിഷയങ്ങളില്‍ സ്പെഷലിസ്റ്റ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ മാത്രം 175 ഒഴിവുകളുണ്ട്.












Click it and Unblock the Notifications