വിഴിഞ്ഞത്തും എറണാകുളത്തും ജോലി ഒഴിവ്: ഈ യോഗ്യത ഉണ്ടോ? അപേക്ഷിക്കാം

വിഴിഞ്ഞം ഐ സി എ ആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്, യങ് പ്രൊഫഷണൽ എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം

യങ് പ്രഫഷണൽ

ഒരു ഒഴിവാണ് ഉള്ളത്. അപേക്ഷിക്കാനുള്ള പ്രായപരിധി 21-45. സൂവോളജി , ഫിഷറീസ്അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അക്വാകൾച്ചറിൽ സ്പെഷ്യലൈസേഷൻ അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://www.cmfri.org.in/uploads/jobs/career_6a86f701af326.pdf

jobn-7

ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്

ഒരു ഒഴിവാണ്. പ്രായപരിധി 21-45. ബയോളജിക്കൽ സയൻസസിൽ ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഫിഷ് ഹാച്ചറിയിലോ അലങ്കാരമത്സ്യ ഫാമിലോ ഉള്ള പ്രവൃത്തിപരിചയം അഭിലഷണീയം. കരാർ നിയമനമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപയാണ് ശമ്പളമായി ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.cmfri.org.in/uploads/jobs/career_6a86f6a07ec31.pdf

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ

കടൽ സുരക്ഷ സ്ക്വാഡ് നിയമനം

എറണാകുളം ജില്ലയിലെ ചെല്ലാനം, മുനമ്പം ഫിഷിംഗ് ഹാർബറുകളിൽ കടൽ സുരക്ഷാ സ്ക്വാഡ് അംഗങ്ങളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയാക്കിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

അപേക്ഷിക്കാനുള്ള പ്രായപരിധി 20 - 60 വയസാണ്. അപേക്ഷകർ എറണാകുളം ജില്ലയിലെ താമസക്കാരായിരിക്കണം. കടൽ സുരക്ഷാ സ്ക്വാഡ് (ലൈഫ് ഗാർഡ് ആയി ജോലി ചെയ്തിട്ടുള്ളവർ, 2018 ലെ പ്രളയ രക്ഷാപ്രവർത്ത നത്തിൽ പങ്കെടുത്തിട്ടുള്ളവർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർ, അത്യാധുനിക കടൽ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാവീണ്യമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും . താൽപ്പര്യമുള്ളവർ അപേക്ഷ സെപ്റ്റംബർ എട്ടിന് രാവിലെ 11 ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിനു ഹാജരാകണം.

മഹാരാജാസ് കോളേജിൽ ഒഴിവ്; കരാർ നിയമനം

എറണാകുളം മഹാരാജാസ് കോളേജിലെ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഒഴിവ്. 179 ദിവസത്തേക്കുള്ള കരാർ നിയമനമാണ്.
ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം( രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം) എന്നിവയാണ് ഡാറ്റാ എൻട്രി തസ്തികയിലേക്കുള്ള യോഗ്യത.

പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും (രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം )ഉള്ളവർക്ക് ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 31-ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+