സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ജോലി ഒഴിവ്: 1 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി തേടുന്നവർക്ക് അവസരം. സെൻ്റർ ഫോർ ഡെവലപ്പ്മെൻ്റ് സ്റ്റഡീസിലാണ് ഒഴിവുകൾ. താത്കാലിക നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിശദവിവരങ്ങൾ അറിയാം
പബ്ലിക്കേഷൻ ഓഫീസർ (കമ്മ്യൂണിക്കേഷൻ)
ഒരു ഒഴിവാണ് ഉള്ളത്. പബ്ലിക് റിലേഷൻ, കമ്മ്യൂണിക്കേഷൻ, ജേണലിസം , മാസ് കമ്മ്യൂണിക്കേഷൻ എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. ഇംഗ്ലീഷിലും മലയാളത്തിലും മികച്ച രീതിയിൽ ആശയവിനിമയത്തിനുള്ള കഴിവ് . ഹിന്ദി ഭാഷ കൈകാര്യം ചെയ്യാനുള്ള അറിയവ് അധിക യോഗ്യതയായി കണക്കാക്കും.

കമ്മ്യൂണിക്കേഷൻസ്, പബ്ലിക്ക് റിലേഷൻസ് അല്ലെങ്കിൽ മീഡിയ മാനേജ്മെൻ്റ് എന്നിവയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ് . അക്കാദമിക മേഖലയിലോ റിസർച്ച് പോളിസി ഓറിയെൻ്റഡ് ഇൻസ്റ്റിറ്റ്യൂഷൻ എന്നിവയിലുള്ള മുൻപരിചയം അഭികാമ്യം.
രണ്ട് വർഷത്തേക്കാണ് നിയമനം. പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും. അപേക്ഷിക്കാനുള്ള പ്രായം 25 നും 50 നും ഇടയിൽ. അപേക്ഷിക്കാനുള്ള അവാസന തീയതി സപ്റ്റംബർ 22. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 75,000 - 1,00,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് https://cds.edu/wp-content/uploads/Notification-CommunicationOfficer.pdf
റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവ്
എകണോമിക്സ്, സാറ്റിസ്റ്റിക്സ്, ഡവലെപ്മെൻ്റ് സ്റ്റഡീസ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദമാണ് യോദ്യത. സ്റ്റാറ്റ എക്കണോമെട്രിക് അനാലിസിസ് എന്നിവയിൽ അറിവുണ്ടായിരിക്കണം. എം ഫിൽ അല്ലെങ്കിൽ പിച്ച്ഡി ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് മാസത്തേക്കായിരിക്കും നിയമനം.ലഭ്യത അനുസരിച്ച് ഹോസ്റ്റൽ താമസം അനുവദിക്കും. ഹോസ്റ്റൽ താമസം അനുവദിക്കുകയാണെങ്കിൽ പ്രതിഫലത്തിന്റെ 5% താമസച്ചെലവായി ഈടാക്കും. [email protected] മേൽവിലാസത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 5 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cds.edu/wp-content/uploads/Notification-OH31.pdf
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഒഴിവ്. സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലാണ് അവസരം. ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കെമിസ്ട്രി അല്ലെങ്കിൽ ഫിസിക്സിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ്സ് കൈകാര്യം ചെയ്യുന്നതിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാം. സെപ്റ്റംബർ 3 രാവിലെ 9.30നും 10.30നും ഇടയിൽ കോളേജിൽ വെച്ചാണ് അഭിമുഖം നടക്കുക. അസൽ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി നിർബന്ധമായും കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://gcwtvm.ac.in/vacancies.
ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ ഒഴിവ്
സാമൂഹ്യനീതി വകുപ്പിന്റെ അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ ഒഴിവ്. ഒരു വര്‍ഷത്തേക്ക് കരാർ നിയമനമാണ്. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു), മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ്, വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്. അഭിമുഖം സെപ്തംബര്‍ 10 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍. പ്രായപരിധി 35 വയസ്. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 09.30 ന് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ 0468 2325168 എന്ന നമ്പറിലോ ബന്ധപ്പെടണം.


Click it and Unblock the Notifications