കൊച്ചിൻ ഷിപ്പ്യാഡിൽ 139 ഒഴിവുകൾ: ബിരുദവും ഡിപ്ലോമയും ഉള്ളർക്ക് അപേക്ഷിക്കാം
കൊച്ചിൻ ഷിപ്പ്യാഡിൽ അപ്രൻ്റിസ് ഒഴിവ്. അപ്രൻ്റീസ് തസ്തികയിലാണ് ഒഴിവ്. വിവിധ തസ്തികകളിലുള്ള ഒഴിവ്, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ബിരുദ അപ്രൻ്റീസ് തസ്തികയി 61 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് - 12, മെക്കാനിക്കൽ എഞ്ചിനീയറിംഗ് - 22, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് - 5, സിവിൽ എഞ്ചിനീയറിംഗ് - 6, കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി - 4, ഫയർ & സേഫ്റ്റി എഞ്ചിനീയറിംഗ് - 4, മറൈൻ എഞ്ചിനീയറിംഗ് - 4, നേവൽ ആർക്കിടെക്ചർ & ഷിപ്പ് ബിൽഡിംഗ് - 4 എന്നിങ്ങനെയാണ് ഒഴിവുകൾ.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15000 രൂപയാണ് ശമ്പളമായി ലഭിക്കുക.
ടെക്നീഷ്യൻ അപ്രന്റീസുകൾ (ഡിപ്ലോമ )
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് - 15, മെക്കാനിക്കൽ എഞ്ചിനീയറിംഗ് - 23, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് - 8, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി - 4, സിവിൽ എഞ്ചിനീയറിംഗ് - 13, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് - 5, കൊമേഴ്‌സ്യൽ പ്രാക്ടീസ് - 10 എന്നിങ്ങനെയാണ് ഒഴിവുകൾ.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 13,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 9 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/de0c51a9bb943096876914275a22716c.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
ഗസ്റ്റ് ഇൻസ്ട്രക്ടർ: അഭിമുഖം 17ന്
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവ്. മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിലാണ് ഒഴിവ്. ഹിന്ദു നാടാർ വിഭാഗത്തിനും ഡ്രൈവർ കം മെക്കാനിക്ക് ട്രേഡിൽ പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എൻ.എ.സി, അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയത്തോടെയുള്ള എൻ.ടി.സി എന്നിവയാണ് യോഗ്യത. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക് : 0470 2622391
ലൈഫ് ഗാർഡ്, ഹാർബർ ബേസ്ഡ് സീ റെസ്ക്യൂ സ്ക്വാഡ്: അഭിമുഖം 21ന്
ഫിഷറീസ് വകുപ്പിന് കീഴിലെ മറൈൻ ആംബുലൻസ്, റെസ്ക്യൂ ബോട്ടുകൾ, റെസ്ക്യൂ വള്ളങ്ങൾ എന്നിവയിൽ ഒഴിവുകൾ. 11 ലൈഫ് ഗാർഡുകളെയും, ഒരു ഹാർബർ ബേസ്ഡ് സീ റെസ്ക്യൂ സ്ക്വാഡിനെയുമാണ് നിയമിക്കുന്നത്. താത്കാലിക നിയമനമാണ്. അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനം പൂർത്തിയാക്കിയവരുമായവരും ആയിരിക്കണം. 20-60 നും ഇടയിലാണ് പ്രായപരിധി. ഏത് പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായിരിക്കണം.
കടൽ രക്ഷാപ്രവർത്തനങ്ങളിൽ മുൻ പരിചയമുള്ളവർ, സീ റെസ്ക്യൂ സ്ക്വാഡ്, ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയമുള്ളവർ, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018ലെ പ്രളയരക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അത്യാധുനിക കടൽ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പ്രാവീണ്യമുള്ളവർ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും. ആഗസ്റ്റ് 21 ന് ഉച്ചയ്ക്ക് 2 ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലാണ് അഭിമുഖം. ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.


Click it and Unblock the Notifications