ഉഡുപ്പിയിലെ കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡിൽ ജോലി ഒഴിവ്; 44000 രൂപയോളം ശമ്പളം..അപേക്ഷിക്കാം
ഉഡുപ്പിയിലെ കൊച്ചിൻ ഷിപ്പ്യാഡ് ലിമിറ്റഡിൽ ഒഴിവ്. സൂപ്പർവൈസർ (മെക്കാനിക്കൽ) തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
സൂപ്പർവൈസർ (മെക്കാനിക്കൽ)
ഒരു ഒഴിവാണ് ഉള്ളത്. മെക്കാനിക്കൽ എഞ്ചിനിയറങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. അല്ലെങ്കിൽ എൻസിവടി/എസ്സിവിടി അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള വെൽഡിങ് (എൻടിസി), അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ, ബെഞ്ച് ഫിറ്റർ, ഫിറ്റർ, അല്ലെങ്കിൽ പ്ലംബർ ട്രേഡുകളിൽ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 40,650 , രണ്ടാം വർഷം 41,490,മൂന്നാം വർഷം 42,355 രൂപയും നാലാം വർഷം 43,246 രൂപയും അഞ്ചാം വർഷം 44,164 രൂപയുമാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/ba451469697122679108e1f5828a4a76.pdf
എച്ച്.ഡി.എഫ്.സി ലൈഫില്‍ സാക്ഷം ബി.ഡി.എം 25 ഒഴിവുകള്‍; നോർക്ക വഴി അപേക്ഷിക്കാം
തിരുവനന്തപുരം വഞ്ചിയൂർ ജനറൽ ആശുപത്രി ജംഗ്ഷന് സമീപമുള്ള എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയിൽ ഒഴിവുകൾ. സാക്ഷം ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ തസ്തികയിലാണ് അപേക്ഷിക്കാനാകുക. ആകെ 25 ഒഴിവുകളാണ് ഉള്ളത്. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക വഴിയാണ് അപേക്ഷിക്കാനാകുക. നോർക്ക റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 ആണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടൂ ആണ്. നോർക്ക റൂട്സ് ഓഫീസുകളിൽ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
തിരിച്ചെത്തുന്ന പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതി പ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770523 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) നമ്പറിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്ട്സ് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രവാസികേരളീയരെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) പ്രതിവര്‍ഷം പരമാവധി 100 തൊഴില്‍ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) നെയിം പദ്ധതിവഴി ലഭിക്കും.


Click it and Unblock the Notifications
