Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിൻ ഷിപ്പ്യാഡിൽ ജോലി ഒഴിവ്; 43,000 രൂപ ശമ്പളം..യോഗ്യതയും പ്രവൃത്തിപരിചയവും അറിയാം

കൊച്ചിൻ ഷിപ്യാഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുകൾ. മറൈൻ എൻജിനിയറിങ് തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനമാണ്. നിലവിൽ 3 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യത , പ്രായപരിധി, അപേക്ഷിക്കുന്നത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം.

മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമയാണ് യോഗ്യത. ഇന്ത്യൻ അല്ലെങ്കിൽ വിദേശ കപ്പലുകളിൽ അഞ്ച് വർഷത്തെ സെയിലിംഗ് പരിശീലനം ആവശ്യമാണ്. അതല്ലെങ്കിൽ കുറഞ്ഞത് 10 വർഷത്തെ പരിചയമുള്ള മുൻ ഇന്ത്യൻ നാവികസേന/ തീരസംരക്ഷണ സേനാംഗങ്ങൾക്ക് അപേക്ഷിക്കാം. 3 വർഷത്തെ കരാർ നിയമനമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 41,620 രൂപ ശമ്പളമായി ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 9 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/15378b3b1b0534925e7b08aa3e1bc49f.pdf

jobhiring-1

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലെപ്മെന്റ് കോർപറേഷനിൽ ഒഴിവ്

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലെപ്മെന്റ് കോർപറേഷന് കീഴിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ ഒഴിവ്. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. സിഎ/ സിഎംഎ ആണ് യോഗ്യത. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അതിൽ തന്നെ അഞ്ച് വർഷം എൻബിഎഫ്സികളിലോ ബാങ്കുകളിലോ അല്ലെങ്കിൽ ഫിനാൻഷ്യൽ സ്ഥാപനങ്ങളിലോ ജോലി ചെയ്തവരായിരിക്കണം.അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 38 വയസാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ മെയ് 21. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/05/KSIDC-CFO-WEBSITE-NOTIFICATION-07-05-25.pdf

മഹാരാജാസ് കോളേജിൽ അതിഥി അധ്യാപക ഒഴിവ്

മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തിൽ 2025-26 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി എച്ച് ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലെക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ഒരു സെറ്റ് കോപ്പികളും സഹിതം) മെയ് 13 ന് രാവിലെ 11 മണിക്ക് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.

സ്റ്റാഫ് നഴ്സ് താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്ത‌ികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയ൯സ്, ജി എ൯ എം/ബി.എസ്.സി നഴ്സിംഗ്, കെ എ൯ സി രജിസ്ട്രേഷ൯, പ്രായപരിധി 2025 ജനുവരി ഒന്നിന് 18-36 മധ്യേ ആയിരിക്കണം. താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മെയ് 16-ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇ൯്റർവ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 11 വരെ.

അതിഥി അധ്യാപകരുടെ ഒഴിവുകൾ

ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ്, വൈപ്പിൻ 2025 -26 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ‌് വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒരോ ഒഴിവുണ്ട് . യുജിസി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 13ന് രാവിലെ പത്തിന് സ്റ്റാറ്റിസ്റ്റിക് അധ്യാപകരുടെ അഭിമുഖം നടക്കും. മെയ്14ന് രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ് വിഭാഗവും, രാവിലെ 10ന് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗവും അഭിമുഖം നടക്കും. അഭിമുഖത്തിൽ പങ്കെടുക്കേണ്ടവർ [email protected] കോളേജ് മെയിലിലേക്ക് ബയോഡാറ്റ, അനുബന്ധ രേഖകൾ നിർബന്ധമായും അയക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+