കോഴിക്കോട് ഐഐഎമ്മിൽ ജോലി ഒഴിവ്: പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് (IIMK) ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം . ഏപ്രിൽ 6 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. IIMK-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://iimk.ac.in/ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 28 വയസ്സാണ്. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസം. ഇതിനോടൊപ്പം യോഗ്യത നേടിയ ശേഷം കുറഞ്ഞത് രണ്ട് വർഷത്തെ ഓഫീസ് പരിചയവും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 18,000 രൂപയും 300 ടെലിഫോൺ അലവൻസുമായി ആകെ 18,300 ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വ്യക്തമായ പ്രാവീണ്യം ആവശ്യമാണ്. കമ്പ്യൂട്ടറിലും എംഎസ് ഓഫീസിലും അടിസ്ഥാനപരമായ അറിവ് അഭികാമ്യമായി കണക്കാക്കുന്നു.
ഓൺലൈൻ അപേക്ഷയോടൊപ്പം നിർബന്ധമായും ഫോട്ടോ, സർട്ടിഫിക്കറ്റുകൾ, സി.വി., ഒപ്പ് എന്നിവ പോർട്ടലിൽ നിർദ്ദേശിച്ചിട്ടുള്ള മാതൃകയിൽ അപ്‌ലോഡ് ചെയ്യണം. അഭിമുഖത്തിൻ്റെ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതായിരിക്കും.
പ്രാഥമികമായി ആറു മാസത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തുടർന്നുളള സേവനം സ്ഥാപനത്തിൻ്റെ ആവശ്യം, ജീവനക്കാരൻ്റെ പ്രകടനം എന്നിവയെ ആശ്രയിച്ചിരിക്കും. അപേക്ഷകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്കും അഭിമുഖത്തിലേക്കും ക്ഷണിക്കുക. യോഗ്യരായ അപേക്ഷകർക്ക് മാത്രമേ അഭിമുഖത്തിനുള്ള ക്ഷണം ലഭിക്കൂ. അഭിമുഖത്തിനുള്ള സമയക്രമം ഇമെയിൽ വഴി അറിയിക്കും.
റൈറ്റ്സിൽ ഒഴിവ്
ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന് കീഴിലെ നവരത്ന പൊതുമേഖലാ സ്ഥാപനവും, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ പ്രമുഖ കൺസൾട്ടൻസിയുമായ റൈറ്റ്സ് ലിമിറ്റഡ്, നിയമ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ (ലീഗൽ, VC No. RG/05/26) തസ്തികയിൽ ഒരു ഒഴിവുണ്ട് (പൊതുവിഭാഗം). നിയമബിരുദം, 11 വർഷം പ്രവൃത്തിപരിചയം, 41 വയസ്സ് കവിയരുത് എന്നിവയാണ് യോഗ്യത. ശമ്പളം 70,000-2,00,000; സിടിസി 28.46 ലക്ഷം.
അസിസ്റ്റന്റ് മാനേജർ (ലീഗൽ, VC No. RG/06/26) തസ്തികയിൽ നാല് ഒഴിവുകളുണ്ട് (പൊതു 2, ഒബിസി-NCL 1, SC 1). നിയമബിരുദം, 2 വർഷം പ്രവൃത്തിപരിചയം, 32 വയസ്സ് കവിയരുത് എന്നിവയാണ് യോഗ്യതകൾ. ശമ്പളം 40,000-1,40,000; സിടിസി 16.01 ലക്ഷം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും ഫീസ് അടക്കാനുമുള്ള അവസാന തീയതി 2026 ഏപ്രിൽ 27 ആണ്. പ്രായം, പ്രവൃത്തിപരിചയം, മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ ഈ അവസാന തീയതി അടിസ്ഥാനമാക്കി കണക്കാക്കും
-
വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും, ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും, നാൾഫലം -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
'അത് താങ്കൾ വിചാരിച്ചാൽ നടക്കില്ല, തരത്തിൽ പോയി കളിക്ക് നികേഷേ'; മറുപടിയുമായി ദീപ്തി മേരി വർഗീസ് -
സ്വ‘തന്ത്ര’ നേട്ടങ്ങളിൽ കണ്ണുംനട്ട്- ഇടത് വിമതരിൽ യുഡിഎഫിന് പ്രതീക്ഷ, 12ൽ എത്രയെന്ന് നോക്കി എൽഡിഎഫ് -
വിഷു കഴിഞ്ഞാല്‍ ഇവര്‍ക്ക് ശുക്രദശയും രാജയോഗവും ഒരുമിച്ച്..! ഇതാണോ നിങ്ങളുടെ രാശി?












Click it and Unblock the Notifications