കേരള ഹെൽത്ത് മിഷനിൽ ജോലി ഒഴിവ്: 50,000 വരെ ശമ്പളം..അപേക്ഷിക്കാം
സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷനിൽ ഒഴിവ്. സോഫ്റ്റ് വെയർ എഞ്ചിനിയർ, ജൂനിയർ ഡെവലപ്പർ, പ്രൊക്യുയർമെൻ്റ് അസിസ്റ്റൻ്റ് എന്നീ തസ്തികയിലാണ് ഒഴിവ്.തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
സോഫ്റ്റ്വെയർ എഞ്ചിനിയർ (ജാവ)-ആകെ മൂന്ന് ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ബി.ഇ / ബി.ടെക് / എം.ടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ / കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്), എം.സി.എ / എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.

ജൂനിയർ ഡെവലപ്പർ ( ജാവ) 25,000 രൂപയാണ് ശമ്പളം . ആകെ 6 ഒഴിവുകളാണ് ഉള്ളത്.കുറഞ്ഞത് 60% മാർക്കോടെ ബി .ഇ / ബി.ടെക് / എം.ടെക് (ഇസിഇ / എംസിഎ / എംഎസ്സി ) പാസായിരിക്കണം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്.
പ്രൊക്യുയർമെൻ്റ് അസിസ്റ്റൻ്റ്
ബികോം /എം.കോം/എംബിഎ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാകുക. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം.അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 35 വയസാണ്. തിരുവനന്തപുരത്ത് ആയിരിക്കും നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 14 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://arogyakeralam.gov.in/wp-content/uploads/2026/09/Developer-Notification-26-1.pdf
പ്രിസം 2026 : അഭിമുഖം 30-ന്
ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്ക് ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം എല്ലാ ജില്ലകളിലും സെപ്റ്റംബർ 30-ന് രാവിലെ 10 മണി മുതൽ നടക്കും. എഴുത്തുപരീക്ഷയിൽ യോഗ്യത നേടിയവർക്ക് ഇതിനോടകം എസ്.എം.എസ്, വാട്‌സ്ആപ്പ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം കാക്കനാട് സിവിൽ സ്റ്റേഷൻ ഗ്രൗണ്ട് ഫ്ലോറിലുള്ള ഐ&പിആർഡി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും. പങ്കെടുക്കുന്നവർ പരീക്ഷാ ഹാൾടിക്കറ്റ്, അപേക്ഷയിൽ പരാമർശിച്ചിട്ടുള്ള എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (Self-attested copies) എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447048307 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം
ഉഡുപ്പിഷിപ്പ്യാഡിൽ ഒഴിവ്
കൊച്ചിൻ ഷിപ്പ്യാഡിന് കീഴിലുള്ള ഉഡുപ്പി ഷിപ്പ്യാഡിൽ ജോലി ഒഴിവ്. ഡ്രാഫ്റ്റ്സ്മാൻ, സൂപ്പർവൈസർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ)
60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമാണ് വേണ്ടത്. അല്ലെങ്കിൽ ഷിപ്പ് യാർഡ്,
എൻജിനീയറിങ് കമ്പനി, ഷിപ്പ് ഡിസൈൻ കമ്പനി എന്നിവയിലേതെങ്കിലും ഒന്നിൽ ഷിപ്പ് ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്മാൻ തസ്തികയിൽ പ്രവൃത്തിപരിചയം വേണം.
ആകെ ഒരു ഒഴിവാണ് ഉള്ളത്.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 31,926 രൂപയാണ് ശമ്പളമായി ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://cochinshipyard.in/uploads/career/7aa74fa43e4757769eeafe860039269c.pdf


Click it and Unblock the Notifications
