കേരള വെറ്റിനറി യുനിവേഴ്സിറ്റിയിൽ ഒഴിവ്; 24,300 രൂപ വരെ ശമ്പളം..അപേക്ഷിക്കാം
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (KVASU) തിരുവഴാംകുന്നിലെ ഏവിയൻ റിസർച്ച് സ്റ്റേഷൻ കീഴിലുള്ള റവല്യൂവിംഗ് ഫണ്ട് പൗൾട്രി പ്രോജക്റ്റിലേക്ക് അഞ്ച് താത്കാലിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫീഡ് മിൽ ഇൻസ്ട്രക്ടർ, സൂപ്പർവൈസർ, ക്ലർക്ക് കം അക്കൗണ്ടന്റ്, ലാബ് ടെക്നിക്കൽ അസിസ്റ്റന്റ്, ഫീഡ് മിൽ ടെക്നീഷ്യൻ എന്നിവയാണിവ. ഓരോ തസ്തികയിലും ഒരു ഒഴിവ് വീതമാണുള്ളത്. നിയമനം ഒരു വർഷത്തേക്കാണ്.
മെയ് 8 വൈകുന്നേരം 3 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷാ ഫോം, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപെടുത്തിയ ഫോട്ടോ കോപ്പികൾ സഹിതം സ്പെഷ്യൽ ഓഫീസർ & പിഐ, റവല്യൂവിംഗ് ഫണ്ട് പൗൾട്രി പ്രോജക്റ്റ്, ഏവിയൻ റിസർച്ച് സ്റ്റേഷൻ, തിരുവഴാംകുന്ന്, പാലക്കാട് – 678 601 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അയക്കണം. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

യോഗ്യതയുള്ളവരെ അഭിമുഖത്തിനായി ക്ഷണിക്കും. അഭിമുഖത്തിന്റെ തീയതിയും സമയവും ഉദ്യോഗാർത്ഥികളുടെ ഇമെയിൽ വിലാസത്തിലോ ഫോൺ നമ്പറിലോ ആണ് അറിയിക്കുക.അപേക്ഷാ ഫോറത്തിൽ പറയുന്ന എല്ലാ രേഖകളുടെയും ഫോട്ടോ കോപ്പികൾക്കൊപ്പം അസൽ രേഖകളും അഭിമുഖ വേളയിൽ പരിശോധനക്കായി ഹാജരാക്കണം.
തസ്തികകൾക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഫീഡ് മിൽ ഇൻസ്ട്രക്ടർക്ക് പ്രതിദിനം 900 രൂപ വീതം പരമാവധി പ്രതിമാസം 24,300 രൂപ ലഭിക്കും. ഫീഡ് മിൽ സൂപ്പർവൈസർക്ക് പ്രതിദിനം 820 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 22,140 രൂപയാണ് വേതനം.
ക്ലർക്ക് കം അക്കൗണ്ടന്റ്, ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവർക്ക് പ്രതിദിനം 800 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 21,600 രൂപയാണ് വേതനം. ഫീഡ് മിൽ ടെക്നീഷ്യന് പ്രതിദിനം 770 രൂപയും പ്രതിമാസം പരമാവധി 20,790 രൂപയും ലഭിക്കും.
ഫീഡ് മിൽ ഇൻസ്ട്രക്ടർക്ക് ബി.എസ്.സി പൗൾട്രി പ്രൊഡക്ഷൻ & ബിസിനസ് മാനേജ്‌മെന്റും ഫീഡ് മില്ലിൽ പ്രവർത്തിപരിചയവും വേണം. ഫീഡ് മിൽ സൂപ്പർവൈസറിന് പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമയും ഫീഡ് മിൽ സൂപ്പർവൈസറായി പ്രവർത്തിപരിചയവുമാണ് ആവശ്യമായ യോഗ്യതകൾ.
ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ടാലിയോടുകൂടിയ ബികോം ബിരുദവും ഫീഡ് മില്ലിൽ പ്രവർത്തിപരിചയവുമാണ് നിബന്ധന. ജി.എസ്.ടി ഫയലിംഗിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ലാബ് ടെക്നിക്കൽ അസിസ്റ്റന്റിന് ബി.എസ്.സി പൗൾട്രി പ്രൊഡക്ഷൻ & ബിസിനസ് മാനേജ്‌മെന്റും ഫീഡ് അനലിറ്റിക്കൽ ലബോറട്ടറിയിൽ പരിചയവും നിർബന്ധമാണ്.
ഫീഡ് മിൽ ടെക്നീഷ്യൻ തസ്തികയിലേക്ക് പ്ലസ് ടു വിദ്യാഭ്യാസത്തിന് പുറമെ, അംഗീകൃത ഐ.ടി.ഐ/പോളിടെക്നിക് സ്ഥാപനങ്ങളിൽ നിന്നുള്ള ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഫിറ്റർ ട്രേഡിലുള്ള ഡിപ്ലോമയും ആവശ്യമാണ്. സർക്കാർ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കായി സ്പെഷ്യൽ ഓഫീസർ & പിഐ, റവല്യൂവിംഗ് ഫണ്ട് പൗൾട്രി പ്രോജക്റ്റ്, ഏവിയൻ റിസർച്ച് സ്റ്റേഷൻ, തിരുവഴാംകുന്ന് എന്ന വിലാസത്തിൽ ബന്ധപ്പെടുക. മൊബൈൽ നമ്പർ: 8281028206.












Click it and Unblock the Notifications