കിഫ്ബിയിൽ വീണ്ടും ഒഴിവ്; ഈ യോഗ്യതയുണ്ടോ? 50,000 രൂപ ശമ്പളം വാങ്ങാം..ഇപ്പോൾ തന്നെ അപേക്ഷിക്കൂ
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ടെക്നിക്കൽ ഇൻസ്പെക്ഷൻ വിംഗിൽ ഇൻസ്പെക്ഷൻ എഞ്ചിനീയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (CMD) വെബ്സൈറ്റായ www.cmd.kerala.gov.in വഴിയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 13 വൈകീട്ട് അഞ്ച് വരെയാണ്. .
അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ബി.ടെക് (സിവിൽ) ബിരുദം ആണ് യോഗ്യത. പൊതുമരാമത്ത് പ്രോജക്റ്റുകളുടെ നിർവഹണത്തിലോ നിർമ്മാണ മാനേജ്‌മെന്റിലോ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 35 വയസ്സാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/02/KIIFB-Notification_TIW-Inspection-Engineer-Civil-4.pdf

കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്
കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എറണാകുളം ജില്ലയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിൽ മറ്റു ജില്ലകളിൽ കെ.ബി.എഫ്.പി.സി.എൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥർ ഈ തസ്തികയ്ക്ക് അപേക്ഷിക്കേണ്ടതില്ല. യോഗ്യത: അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബിരുദം , രണ്ട് വർഷത്തെ മാർക്കറ്റിംഗ് മേഖലയിലുള്ള പ്രവൃത്തി പരിചയം, അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.എ (MBA)(മാർക്കറ്റിംഗ്) പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധി 30 വയസ്സ് (01.01.2026) കഴിയാൻ പാടുള്ളതല്ല. പ്രതിമാസ ശമ്പളം: 20,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത മാതൃകയിലെ അപേക്ഷാഫോം പൂരിപ്പിച്ച് യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം 07.03.2026, വൈകിട്ട് 4 മണിക്ക് മുമ്പ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ എറണാകുളം, സിവിൽ സ്റ്റേഷൻ, രണ്ടാം നീല, കാക്കനാട് എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫോമിന്റെ മാതൃക സിഡിഎസ് ഓഫീസുകളിൽ ലഭ്യമാണ്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് ഒഴിവ്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ സർജറി വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ഒരു ഒഴിവിലേക്ക് മെഡിസെപ് പദ്ധതി മുഖേന ആറുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 45,000 രൂപ വേതനം ലഭിക്കും. മാർച്ച് ആറിന് രാവിലെ 11 ന് സൂപ്രണ്ടിന്റെ കാര്യാലയത്തിന് സമീപമുള്ള കൺട്രോൾ റൂമിൽ അഭിമുഖം നടക്കും. രജിസ്ട്രേഷൻ രാവിലെ 10.30 മുതൽ 11 വരെ.
ഫോൺ: 0484 2754000.
ബഷീര്‍ സ്മാരകത്തില്‍ ക്യൂറേറ്റര്‍
ബേപ്പൂര്‍ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ (ഡി.എം.സി) കീഴില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തില്‍ ദിവസ വേതനത്തില്‍ ക്യൂറേറ്റര്‍ ആന്‍ഡ് സൈറ്റ് ഓപറേഷന്‍സ് ഇന്‍-ചാര്‍ജിനെ നിയമിക്കും. യോഗ്യത: പ്ലസ്ടു. സാഹിത്യത്തിലും എഴുത്തിലും പരിജ്ഞാനം വേണം (കുറഞ്ഞത് 10 പുസ്തകങ്ങള്‍ ചെയ്തിരിക്കണം). അപേക്ഷകര്‍ കോഴിക്കോട് ജില്ലക്കാര്‍ ആയിരിക്കണം. പ്രായപരിധി: 50 വയസ്സ്. അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിന് വൈകീട്ട് അഞ്ചിനകം സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍: 9895613615, 0495-2720012.
-
എഐ തരും പണി, മണിക്കൂറിന് 14,000 രൂപ ശമ്പളം! വമ്പൻ ഓഫർ അറിയാതെ പോകല്ലേ -
കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ട്രെയിനിയാകാം; 60,000 രൂപയാണ് ശമ്പളം. അപേക്ഷിക്കാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു











Click it and Unblock the Notifications