Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിൻ ഷിപ്പ്യാർഡിൽ ഇതാ വീണ്ടും അവസരം; വെറും പത്താം ക്ലാസ് യോഗ്യത മതി, അരലക്ഷത്തിന് മുകളിൽ ശമ്പളവും

കൊച്ചിൻ ഷിപ്പ്യാഡിൽ ജോലി അവസരം. വിവിധ തസ്തികകളിലായി 16 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ 20 വരെ അപേക്ഷിക്കാനാകും. തസ്തിക, യോഗ്യത, ശമ്പളം, തുടങ്ങിയ വിവരങ്ങൾ അറിയാം

ഫയർമാൻ-എസ് എസ് എൽ സി പാസായവർക്ക് അപേക്ഷിക്കാം. സ്റ്റേറ്റ് ഫയർ ഫോഴ്സിൽ നിന്നോ പൊതുമേഖല സ്ഥാപനത്തിൽ നിന്നോ ഫയർ ഫൈറ്റിങ് ട്രെയിന് നേടിയിരിക്കണം. അല്ലെങ്കിൽ ആംഡ് ഫോഴ്സിൽ ഫ.ർ ഫൈറ്റിങ് കോഴ്സ് കഴിഞ്ഞവർ അതുമല്ലെങ്കിൽ ഫയർ വാച്ച്/ സ്റ്റേറ്റ് ഫയർ ഫൈറ്റിങ് ഫോഴ്സിൽ പട്രോൾ.
മലയാളം അറിഞ്ഞിരിക്കുന്നത് അഭികാമ്യം. 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

kozhin-1

സെമി സ്കിൽഡ് റിഗ്ഗർ- നാലാം ക്ലാസ് പാസായിരിക്കണം. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.

സിഎസ്എൽ ഗസ്റ്റ് ഹൗസ് കുക്ക്-ഏഴാം ക്ലാസ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നത് അഭികാമ്യം. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം.

21,300 മുതൽ 69840 രൂപ വരെ ശമ്പളമായി ലഭിക്കും.

ജൂൺ 20 നാണ് അപേക്ഷിക്കാനുള്ള അവസാന അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് -https://cochinshipyard.in/uploads/career/31288d1fc674b3e6637d9ab08ce37a54.pdf

കരാർ നിയമനം

ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ വയനാട് ജില്ലാ ഓഫീസിൽ ഒഴിവുള്ള അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് കരാർ നിയമനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. എൻജിനിയറിങ് ബിരുദം, എം.ബി.എ, എം.എസ്.ഡബ്ല്യൂ, എം.ടെക് തുടങ്ങിയ അധിക യോഗ്യതകൾ ഉള്ളവർക്ക് അഭിമുഖത്തിന് 5 മാർക്ക് പ്രത്യേകമായി അനുവദിക്കും. ബിരുദധാരികൾക്ക് 5 വർഷവും ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷവും തൊഴിൽ പരിചയം ഉണ്ടായിരിക്കണം. വയനാട് ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസിനകം.

കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുമുള്ള അപേക്ഷാഫോമും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റും ഉൾപ്പെടെയുള്ള അപേക്ഷ ജൂൺ 11 ന് വൈകിട്ട് 5 ന് മുമ്പായി സമർപ്പിക്കണം. ഇന്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കും. വിശദവിവരങ്ങൾക്ക്: 0471-2724600. വെബ്സൈറ്റ്: www.cleankeralacompany.com , ഇ-മെയിൽ: [email protected].

താൽകാലിക നിയമനം

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ, സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികകളിലെ കരാർ അടിസ്ഥാനത്തിലുള്ള താത്കാലിക ഒഴിവുകളിൽ നിയമനം നടത്തും. ഉദ്യോഗാർഥികൾ http://www.gecbh.ac.in മുഖേന ജൂൺ 5 മുതൽ 10 വരെയുള്ള തീയതികളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നവർ ജൂൺ 13, 16 തീയതികളിൽ രാവിലെ 10 ന് നടക്കുന്ന എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്ക് അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : http://gecbh.ac.in. ഫോൺ: 0471 2300484.

ട്യൂട്ടര്‍ നിയമനം

പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള പഴയങ്ങാടി ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ പത്താംക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്കും യു.പി വിഭാഗത്തിലേക്ക് ബിരുദവും ബി എഡ് അല്ലെങ്കില്‍ ടിടിസി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജൂണ്‍ ഏഴിനകം കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9605996032, 7994965815

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+