കുടുംബശ്രീയിൽ ഫിനാൻസ് മാനേജർ ഒഴിവ്; കെ ഡിസ്കിലും അവസരം, 1 ലക്ഷത്തിന് മുകളിൽ ശമ്പളം
കുടുംബശ്രീ സംസ്ഥാന മിഷനിൽ ഫിനാൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.കുടുബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതിയായ എൻ ആർ എൽ എം പദ്ധതിയുടെ സംസ്ഥാന/ജില്ലാ തലത്തിലുള്ള വരവുചെലവകൾ കൈകാര്യം ചെയ്യുന്നതിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയോഗിക്കുന്നത്. കൂടാതെ ജില്ലാ മിഷനിലെ അക്കൗണ്ടൻറ്മാരെ ഏകോപിപ്പിച്ച് സാമ്പത്തിക റിപ്പോർട്ടുകളും തയ്യാറാക്കുകയും വേണം. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ ഇറിയാം.
ഒരു ഒഴിവാണ് ഉള്ളത്. സിഎ അല്ലെങ്കിൽ സിഎ ഇന്റർമീഡിയറ്റ് അതുമല്ലെങ്കിൽ എംകോം ടാലി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടൻറായി 5 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. അക്കൗണ്ടുകളുടെ പരിപാലനത്തിലും സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലും പരിചയം ഉണ്ടായിരിക്കണം.

പരീക്ഷാ ഫീസ്-500 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 28 . തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്-https://cmd.kerala.gov.in/wp-content/uploads/2025/05/Finance-ManagerNRLM.pdf
കെ ഡിസ്കിലും ഒഴിവ്
കേരള ഡെവലപ്പ്മെന്റ് ആന്റ് ഇന്നൊവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിൽ ഒഴിവ്. പ്രോഗ്രാം മാനേജർ ഗ്രേഡ് 3, സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്, പ്രോഗ്രാം എക്സിക്യൂട്ടീവ് എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
സീനിയർ പ്രോഗ്രാം മാനേജർ യോഗ്യത-ബിടെക്/ എംസിഎ/എംഎസ്സി കമ്പ്യൂട്ടർ സയൻസ്/ എംബിഎ കൂടാതെ പിഎംപി/പ്രിൻസ് 2 സെർട്ടിഫിക്കേഷൻ. 10 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,10,000 മുതൽ 1,20,200 വരെ ശമ്പളം ലഭിക്കും.
സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ്- 5 ഒഴിവുകൾ. യോഗ്യത- ബിടെക്/ എംസിഎ/ എംഎസ്സി കമ്പ്യൂട്ടർ സയൻസ്. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിയയം. ശമ്പളം 40,000 മുതൽ 50,000 വരെ.
പ്രോഗ്രാം എക്സിക്യൂട്ടീവ്-2 ഒഴിവ്
യോഗ്യത-ബിടെക്/ എംസിഎ/ എംഎസ്സി കമ്പ്യൂട്ടർ സയൻസ്. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 21. കൂടുതൽ വിവരങ്ങൾക്ക് - https://cmd.kerala.gov.in/wp-content/uploads/2025/05/Notification-ETD-PMU-V1-MAY-07-2025.pdf
അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയര്‍
കൊല്ലം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍/ഓവര്‍സീയര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിംഗില്‍ ബിടെക്ക്, ഡിപ്ലോമ, ഐ.റ്റി.ഐ. യോഗ്യതയുള്ള പട്ടികജാതിവിഭാഗക്കാര്‍ക്കാണ് അവസരം. ജില്ലാ/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി - വികസന ഓഫീസുകളിലും ഗ്രാമപഞ്ചായത്തുകളിലുമാണ് മുനിസിപ്പാലിറ്റികളിലുമാണ് നിയമനം. പ്രായപരിധി 21 -35 വയസ്. മുന്‍വര്‍ഷങ്ങളില്‍ പരിശീലനം നേടിയവരെ പരിഗണിക്കില്ല. നിലവില്‍ കോഴ്‌സ് പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ട. ഹോണറേറിയം പ്രതിമാസം 18000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മെയ് 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ-പട്ടികജാതി വികസന ഓഫീസിലോ അതാത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലോ സമര്‍പ്പിക്കണം. ഫോണ്‍: 0474 2794996.
അങ്കണവാടി ഹെല്‍പ്പര്‍ നിയമനം
തൃത്താല ശിശുവികസനപദ്ധതി ഓഫീസ് പരിധിയില്‍ വരുന്ന തൃത്താല, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസാകാത്ത 46 വയസ്സ് പ്രായ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് തൃത്താല ശിശുവികസന പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2371435












Click it and Unblock the Notifications