Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി ലുലു മാളിൽ ഒഴിവ്; യോഗ്യത അറിയാം.. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21

കൊച്ചി ലുലുവിൽ ഒഴിവുകൾ. SAP പ്രൊഫഷണലുകൾക്കാണ് അവസരം. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ നോക്കാം

SAP സീനിയർ ഫങ്ഷണൽ കൺസൾട്ടൻ്റ് - FICO

10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. SAP FICO മൊഡ്യൂളുകളുടെ രൂപകൽപ്പന, നടപ്പാക്കൽ, കസ്റ്റമൈസേഷൻ എന്നിവയ്ക്ക് നേതൃത്വം നൽകുക, ബിസിനസ് ആവശ്യകതകൾ സാങ്കേതിക പരിഹാരങ്ങളായി മാറ്റുക, SAP FICO പ്രോസസ്സുകളിൽ വിദഗ്‌ദ്ധോപദേശം നൽകുക, സിസ്റ്റം ടെസ്റ്റിംഗ്, പ്രശ്‌നപരിഹാരം എന്നിവ കൈകാര്യം ചെയ്യുക എന്നിവയാണ് പ്രധാന ഉത്തരവാദിത്തങ്ങൾ. കൂടാതെ ജൂനിയർ ടീം അംഗങ്ങളെ പരിശീലിപ്പിക്കുക, പ്രോജക്റ്റ് ടീമുകൾക്ക് മേൽനോട്ടം വഹിക്കുക, IS-Retail ഇന്റഗ്രേഷൻ, S/4HANA ഉൽപ്പന്നങ്ങൾ എന്നിവയിലെ ശക്തമായ അറിവ്, GST/VAT (ഇന്ത്യയിലും ആഗോളതലത്തിലും), ഇ-ഇൻവോയിസിംഗ്, ഇ-വേ ബിൽ സംയോജനം എന്നിവയിലെ കംപ്ലയിൻസ് വൈദഗ്ദ്ധ്യം, വിശദമായ ഡോക്യുമെൻ്റേഷൻ പരിപാലനവും ഈ സ്ഥാനത്തിന് ആവശ്യമാണ്.

jobvacancy2

SAP HANA അഡ്മിനിസ്ട്രേറ്റർ

5 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. SAP HANA ഡാറ്റാബേസ് അഡ്മിനിസ്ട്രേഷൻ, HANA Studio, HANA Cockpit, SQL എന്നിവയിൽ മികച്ച പരിചയം അനിവാര്യമാണ്. ഇൻസ്റ്റലേഷൻ, അപ്‌ഗ്രേഡുകൾ, DR സെർവർ കോൺഫിഗറേഷൻ ഉൾപ്പെടെയുള്ള SAP Basis അഡ്മിനിസ്ട്രേഷനിലെ തെളിയിക്കപ്പെട്ട വൈദഗ്ദ്ധ്യം ആവശ്യമാണ്. സിസ്റ്റം റീഫ്രഷ്, ഡാറ്റാ റീസ്റ്റോറേഷൻ, SUSE Linux/Unix ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ബാക്കപ്പ് ടൂളുകൾ എന്നിവയെക്കുറിച്ചുള്ള അറിവും സിസ്റ്റം തകരാറുകൾ കാര്യക്ഷമമായി പരിഹരിക്കാനും പെർഫോമൻസ് പ്രശ്നങ്ങൾ വിശകലനം ചെയ്യാനും കഴിവുണ്ടായിരിക്കണം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 21-നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്ഥാപനവുമായി ബന്ധപ്പെട്ടാം

കോഴിക്കോട് ലുലു മാളിലും അവസരം

റീട്ടെയിൽ, ഫുഡ് പ്രൊഡക്ഷൻ, ഹോസ്പിറ്റാലിറ്റി, സെക്യൂരിറ്റി, എന്റർടെയിൻമെന്റ് തുടങ്ങിയ വിഭാഗങ്ങളിലായി കാഷ്യർ,സെയിൽസ് അസോസിയേറ്റ്, റൈഡ് ഓപ്പറേറ്റർ ,ഫിഷ് മോംഗർ/അസിസ്റ്റന്‍റ്, ബുച്ചർ, കോമിസ്/ സി ഡി പി/ ഡി സി ഡി പി/ പാചക വിഭാഗം, സൂപ്പർവൈസർ,ഹോസ്റ്റൽ വാർഡൻ,
സെക്യൂരിറ്റി ഗാർഡ് തസ്തികയിലാണ് ഒഴിവുകൾ. ഫെബ്രുവരി 21 നാണ് അഭിമുഖം. വാക്ക് ഇൻ ഇൻ്റർവ്യൂ ആണ്. രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ വടകര പുതിയാപ്പയിലെ ബി ഇ എം ഹയർ സെക്കൻഡറി സ്കൂളിലാണ് അഭിമുഖം നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+