മലബാർ കാൻസർ സെന്ററിൽ ജോലി ഒഴിവ്; ഈ യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കാം..വേറേയും നിരവധി അവസരങ്ങൾ
മലബാർ കാൻസർ സെൻ്ററിൽ (പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് & റിസർച്ച്) റെസിഡൻ്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്‌സി. എം.എൽ.ടി. യോഗ്യതയുള്ള 30 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. 2025 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 17,000 രൂപയാണ് ശമ്പളമായി ലഭിക്കുക. താൽക്കാലിക നിയമനമാണ്. ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനം തൃപ്തികരമാണെങ്കിൽ 179 ദിവസത്തേക്ക് കരാർ നീട്ടിയേക്കാം. പരമാവധി മൂന്ന് വർഷം (അഞ്ച് തവണ) വരെ കരാർ പുതുക്കാൻ സാധ്യതയുണ്ട്.യോഗ്യത, പ്രവർത്തിപരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ, എഴുത്തുപരീക്ഷയോ ഓൺലൈൻ പരീക്ഷയോ നടത്താൻ സാധ്യതയുണ്ട്.

ഒക്ടോബർ 29-ന് രാവിലെ 9:30-ന് മലബാർ കാൻസർ സെൻ്ററിൻ്റെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. യോഗ്യത, പ്രവർത്തിപരിചയം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവ സംബന്ധിച്ച എല്ലാ രേഖകളുടെയും പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അഭിമുഖസമയത്ത് അസൽ രേഖകൾ ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു.
ഫിസിയോതെറാപിസ്റ്റ് നിയമനം
നാഷണൽ ആയുഷ് മിഷൻ കീഴിൽ കരാറടിസ്ഥാനത്തിൽ ഫിസിയോതെറാപിസ്റ്റ് നിയമനം നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിസിയോതെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30 രാവിലെ 10ന് മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി ജില്ലാ പ്രോഗ്രാം മാനേജ്‌മന്റ് യൂണിറ്റ് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. വിശദവിവരങ്ങൾ www.nam.kerala.gov.in വെബ്‍സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8848002947
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കോട്ടയം: കുറിച്ചി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ മാനേജ്മെന്റ് കമ്മിറ്റി മുഖാന്തരം ലാബ് ടെക്നീഷ്യനെ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നു. അഭിമുഖം ഒക്ടോബര്‍ 30 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് ആശുപത്രിയില്‍ വച്ച് നടക്കും. യോഗ്യത - സര്‍ക്കാര്‍ അംഗീക്യത കോളേജില്‍ നിന്നുള്ള ഡി.എം.എല്‍.ടി. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. കുറിച്ചി ഗ്രാമനിവാസികള്‍ക്ക് മുന്‍ഗണന. വിശദവിവരത്തിന് ഫോണ്‍: 0481-2992849.
കൗൺസലർ: വാക്ക്-ഇൻ-ഇന്റർവ്യൂ
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കൗൺസലർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒരൊഴിവാണ് നിലവിലുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 31 ഉച്ചയ്ക്ക് രണ്ടിന് തൃശ്ശൂർ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ എത്തിച്ചേരണം. പ്രായപരിധി 40 വയസ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, പബ്ലിക് ഹെൽത്ത് കൗൺസലിംഗ് എന്നിവയിൽ ബിരുദമുള്ളവർക്കോ അല്ലെങ്കിൽ കൗൺസലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പി.ജി. ഡിപ്ലോമയുള്ളവർക്കോ അപേക്ഷിക്കാം. സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം (വനിത-ശിശു വികസന മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന) ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ പ്രാവീണ്യം നിർബന്ധമാണ്.
വോക്ക് ഇൻ ഇന്റർവ്യൂ
കോട്ടയം: ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ ഹൈസ്‌ക്കൂളുകളിൽ കായിക അധ്യാപകരെ താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒക്ടോബർ 29ന് രാവിലെ 11 ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യലയത്തിൽ അഭിമുഖം നടത്തും. യോഗ്യത എസ്.എസ് എൽ.സി, ബി.പി.ഇ.ഡി അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലകളിൽനിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം/ തത്തുല്യം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ/അറ്റസ്റ്റഡ് കോപ്പിയുമായി ഹാജരാകണം. വിശദവിവരത്തിന് ഇമെയിൽ: [email protected] , [email protected].












Click it and Unblock the Notifications