മിൽമയിൽ ഒഴിവ്, ദിവസ വേതനം 4000 രൂപ, യാത്രാബത്തയും ലഭിക്കും..ഇപ്പോൾ തന്നെ അപേക്ഷിക്കാം
മിൽമയിൽ ഒഴിവ്. മാർക്കറ്റിംഗ് കൺസൾട്ടൻ്റിൻ്റെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കരാർ അടിസ്ഥാനത്തിലാണ്. നിയമനം. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
നിലവിൽ ഒരു ഒഴിവാണ് ഈ തസ്തികയിലുള്ളത്. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 50 വയസ്സാണ്. മാർക്കറ്റിംഗിൽ എം.ബി.എയോ തത്തുല്യ ബിരുദാനന്തര ബിരുദമോ അംഗീകൃത സർവകലാശാലയിൽ നിന്ന് നേടിയവർക്ക് അപേക്ഷിക്കാം. ക്ഷീര/ഭക്ഷണ ഉത്പന്നങ്ങൾ, ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്.എം.സി.ജി.) എന്നിവയുടെ മാർക്കറ്റിംഗ് മേഖലയിൽ പ്രമുഖ സ്ഥാപനങ്ങളിൽ മാനേജർ തസ്തികയിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

തിരഞ്ഞെടുക്കപ്പെടുന്ന കൺസൾട്ടൻ്റിന് പ്രതിദിനം 4,000 രൂപയും കെ.സി.എം.എം.എഫ്. നിയമപ്രകാരമുള്ള യാത്രാബത്തയും ദിവസബത്തയും ലഭിക്കും. പരസ്യം, ബ്രാൻഡിംഗ്, ഡിജിറ്റൽ, ഇ-കൊമേഴ്‌സ്, വിൽപ്പന, വിതരണം, ഉപഭോക്തൃ ആശയവിനിമയം എന്നിവയാണ് മാർക്കറ്റിംഗ് കൺസൾട്ടൻ്റിൻ്റെ പ്രധാന ചുമതലകൾ.
വാർഷിക പരസ്യം തയ്യാറാക്കുക, മാസ് മീഡിയാ പ്രചാരണങ്ങൾ കൈകാര്യം ചെയ്യുക, മിൽമയുടെ സോഷ്യൽ മീഡിയ സാന്നിധ്യം ശക്തമാക്കുക എന്നിവ പരസ്യം-ബ്രാൻഡിംഗ് വിഭാഗത്തിൽ വരുന്നു. ഇ-കൊമേഴ്‌സ്, ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ മിൽമയുടെ സാന്നിധ്യം വ്യാപിപ്പിക്കുകയും ഓൺലൈൻ വിൽപ്പന വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
കേരളത്തിനകത്തും പുറത്തുമുള്ള വിൽപ്പന, വിതരണ ശൃംഖലകൾ മെച്ചപ്പെടുത്തുക, കയറ്റുമതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുക, ഉത്പന്ന പ്രചാരണവും ഉപഭോക്തൃ ബന്ധവും വർദ്ധിപ്പിക്കുക, മിൽമയുടെ സഹകരണ പാരമ്പര്യവും ഗുണമേന്മയും ഉയർത്തിക്കാട്ടുന്ന പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയും കൺസൾട്ടൻ്റിൻ്റെ പ്രധാന ചുമതലകളാണ്.
തുടക്കത്തിൽ ഒരു വർഷത്തേക്കാണ് നിയമന കാലാവധി. പ്രകടനത്തിന് അനുസരിച്ച് ഒരു വർഷം കൂടി ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. താല്പര്യമുള്ളവർക്ക് www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി വൈകീട്ട് 5 മണി.. കൂടുതൽ വിവരങ്ങൾക്ക്- https://cmd.kerala.gov.in/wp-content/uploads/2025/12/KCMMF-Notification_Draft_-Marketing-Consultant.pdf
താത്കാലിക നിയമനം
പാലക്കാട്; ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിലെ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. പ്ലസ് ടു അല്ലെങ്കിൽ തതുല്യം, മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡിപ്ലോമ ഇൻ മെഡിക്കൽ റെക്കോർഡ് സയൻസ് അല്ലെങ്കില്‍ തതുല്യം എന്നിവയാണ് യോഗ്യത. പ്രായപരിധി 18നും 41 നും മധ്യേ( ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവ് അനുവദനീയം). പ്രതിമാസം 20,385 രൂപ. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ആസൽ സർട്ടിഫിക്കറ്റുകളുമായി അത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2026 ജനുവരി എട്ടിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പാലക്കാട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മരുതറോഡ് ഗവ കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബികോം, ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് അല്ലേങ്കില്‍ ഡിപ്ലോമ ഇന്‍ ഷോര്‍ട്ഹാന്‍ഡ് ടൈപ്പ്‌റൈറ്റിങ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിങ് എന്നിവയാണ് വിദ്യഭ്യാസ യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി ആറിന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2532371, 8111874768












Click it and Unblock the Notifications