മിൽമയിൽ ഓഫീസറാകം; 81,000 ത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ
മിൽമയിൽ സ്റ്റോർസ്/പർച്ചേസ് ഓഫീസേഴ്സ് തസ്തികയിൽ ഒഴിവ്. സ്ഥിര നിയമനമാണ്. എസ് സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. യോഗ്യത,ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ഒരു ഒഴിവാണ് ഉള്ളത്. എസ് വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള നേരിട്ടുള്ള നിയമനമാണ്. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കായിരിക്കും അപേക്ഷിക്കാാകുക.

യോഗ്യത-ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റിലുള്ള പോസ്റ്റുഗ്രാജുവേറ്റ് ഡിപ്ലോമയും. അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംബിഎ, പ്രശസ്ത സ്ഥാപനത്തിൽ നിന്നും സ്റ്റോർസ്/ പർച്ചേസിൽ 3 വർഷത്തെ പ്രവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,840 രൂപമുതല്‍ 81,875 രൂപ വരെ ശമ്പളം ലഭിക്കും.
പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഉദ്യോഗാർത്ഥികൾ അപേക്ഷക്കുമ്പോൾ തന്നെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 17. അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി വായിക്കാം
സംസ്ഥാന സർക്കാരിന് കീഴിൽ നിരവധി താത്കാലിക അവസരങ്ങൾ
ലീഗല്‍ കൗണ്‍സിലറാകാം; ജൂൺ 30 ന് മുൻപ് അപേക്ഷിക്കണം
മലപ്പുറം: പട്ടികജാതി വികസന വകുപ്പിന്റെ ജ്വാല ലീഗല്‍ സെല്‍ പ്രവര്‍ത്തനത്തിന് കീഴിൽ ലീഗല്‍ കൗണ്‍സിലറുടെ ഒഴിവ്.നിയമത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് വർഷത്തെ പ്രവർത്തിപരിചയവും ആവശ്യമാണ്. അപേക്ഷിക്കാനുള്ള പ്രായപരിധി 21-40 വയസ്.പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മലപ്പുറം ജില്ലക്കാര്‍ക്ക് അപേക്ഷിക്കാനാകുക. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ ജൂൺ 30 ന് മുൻപായി സമർപ്പിക്കണം.
ഗസ്റ്റ് ലക്ചർ തസ്തികയിൽ ഒഴിവ്; ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
നെടുമങ്ങാട് ഗവ പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ ഒഴിവ്. എൻജിനിയറിങ് ഗ്രാഫിക്സ് വിഷയമാണ് കൈകാര്യം ചെയ്യേണ്ടത്. മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. ഒരു സെമസ്റ്ററിലേക്ക് മാത്രമായിരിക്കും നിയമനം ലഭിക്കുക.ജൂൺ 30 ന് കോളേജിൽ വെച്ച് അഭിമുഖം നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ കോളജ് പ്രിൻസിപ്പൽ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2802686, ഇ-മെയിൽ: [email protected].
ഡോക്ടർ തസ്തികയിൽ ഒഴിവ്
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എൽ എസ് ജി ഡി മുഖേന നടത്തുന്ന സായാഹ്ന ഒപിയിലേക്ക് ഡോക്ടര്‍ തസ്തികയിൽ ഒഴിവ്. താൽക്കാലിക നിയമനമാണ്. ജൂൺ 26ന് രാവിലെ 10 നാണ് അഭമുഖം. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിൽ വെച്ചായിരിക്കും അഭിമുഖം നടക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം.












Click it and Unblock the Notifications