Get Updates
Get notified of breaking news, exclusive insights, and must-see stories!

മിൽമയിൽ ജോലി ഒഴിവ്; എസ്എസ്എൽസി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം, 22000 രൂപ ശമ്പളം

തിരുവനന്തപുരം; മിൽമയിൽ വീണ്ടും ഒഴിവ്. അറ്റൻ്റർ തസ്തികയിലാണ് നിയമനം. തിരുവനന്തപുരത്ത് താത്കാലിക നിയമനമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കാം.

എസ്.എസ്.എൽ.സി പാസ്സായവർക്കോ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. എന്നാൽ ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ല. പ്രായപരിധി 40 വയസാണ്. കെ.സി.എസ് (KCS) നിയമപ്രകാരം ഉയർന്ന പ്രായപരിധിയിൽ അർഹരായവർക്ക് ഇളവുകൾ ലഭിക്കും. പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെയും, ഒബിസി (OBC), മുൻ സൈനികർ (Ex-servicemen) എന്നിവർക്ക് 3 വർഷത്തെയും പ്രായപരിധി ഇളവാണ് അനുവദിക്കുക.

milmanews2

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം കൺസോളിഡേറ്റഡ് ശമ്പളമായി 19,000 രൂപയും, ഇതിന് പുറമെ പ്രതിമാസം 3,000 രൂപ അറ്റൻഡൻസ് ബോണസും ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും , അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം തിരുവനന്തപുരം പട്ടം ക്ഷീരഭവനിലുള്ള മിൽമ ഹെഡ് ഓഫീസിൽ അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് https://milmatrcmpu.com/event_detail/walk-in-interview-for-appointment-of-office-attender-30062026

താത്കാലിക ഒഴിവ്

ഫെർട്ടിലൈസേർസ് ആൻ്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്, (FACT) കൊച്ചി, കേരള, റെസിഡന്റ് കൺസ്ട്രക്ഷൻ മാനേജർ (RCM) തസ്‌തികയുടെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിമുക്തഭടന്മാരായ ഉദ്യോഗാർത്ഥികൾ 30 ന് പകൽ 11 മണിക്ക് മുൻപായി www.fact.co.in -എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. ഡൌൺലോഡ് ചെയ്തെടുത്ത അപേക്ഷയും അനുബന്ധരേഖകളും സഹിതം 30 നു ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്മെൻ്റ്, FEDO ബിൽഡിംഗ്, ഫാക്‌ട് ലി., ഉദ്യോഗമണ്ഡൽ, കേരളം 683501 എന്ന വിലാസത്തിൽ അഭിമുഖത്തിനായി നേരിട്ട് ഹജരാകേണ്ടതാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.

ചിക്ക് സെക്സർ

കണ്ണൂർ; ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ചിക്ക് സെക്സർ തസ്തികയിൽ താത്കാലിക ഒഴിവ്. പൗൾട്രി ഹസ്ബൻ്ററി പ്രത്യേക വിഷയമായെടുത്ത് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്റിലുള്ള വി എച്ച് എസ് സി പാസായിരിക്കണം. ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും വെൻ്റ് രീതി ഉപയോഗിച്ചു കൊണ്ടുള്ള ഡേ ഓൾഡ് ചിക്ക് സെക്സിങ്ങിൽ 98 ശതമാനത്തിൽ കുറയാത്ത കൃത്യത സാക്ഷ്യപ്പെടുത്തി കുറഞ്ഞത് അഞ്ച് മാസത്തെ ചിക് സെക്സിങ് ആൻഡ് ഹാച്ചറി മാനേജ്‌മെന്റ്റ് കോഴ്‌സ് വിജയകരമായി പൂർത്തീകരിച്ചിരിക്കണം. പ്രായപരിധി 41. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ ജുലൈ എട്ടിനകം പേര് രജിസ്റ്റർ ചെയ്യണം.

ക്യാമ്പ് ഫോളോവർ ഇൻ്റർവ്യു

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള ഒരു ബാർബർ തസ്തികയി‌ലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലികമായി നിയോഗിക്കുന്നു. ജോലിയിൽ മുൻപരിചയം ഉള്ളവർ ജൂൺ 27 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐ ഡി / ആധാർ), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് എത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+