മിൽമയിൽ ജോലി ഒഴിവ്; ഈ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.. 23,000 രൂപ ശമ്പളം

തിരുവനന്തപുരം റീജിയണൽ കോ ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ ഒഴിവ്. ജൂനിയർ സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ആകെ മൂന്ന് ഒഴിവുകളാണ് ഉള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടക്കുക. യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം.

എച്ച്ഡിസിയോടുകൂടിയ ഫസ്റ്റ് ക്ലാസ് ബിരുദമോ അല്ലെങ്കിൽ സഹകരണ വിഷയത്തിൽ സ്പെഷ്യലൈസേഷനോടുകൂടിയ ഫസ്റ്റ് ക്ലാസ് ബി കോം അതുമല്ലെങ്കിൽ ബി എസ്‌സി ബാങ്കിങ് ആൻഡ് കോ ഓപ്പറേഷൻ ബിരുദം ആണ് യോഗ്യത. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. രഞ്ഞെടുക്കപ്പെടുന്നവർക്ക് 23,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

jobmi2-8269

പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതമാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം അമ്പലത്തറയിലുള്ള ഓഫീസിൽ വെച്ച് നാളെ (23) ആണ് അഭിമുഖം നടക്കുക.

കൗൺസലർ തസ്തികയിൽ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ കീഴ്‌മാട് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കൗൺസലർ തസ്തികയിൽ ഒഴിവ്. താത്കാലിക നിയമനമാണ്. സൈക്കോളജി/സോഷ്യൽ വർക്ക്/സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും കൗൺസലിങ്ങിൽ പരിചയ സമ്പന്നരുമായ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. (പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളില്ലാത്ത പക്ഷം ഇതര വിഭാഗക്കാരെ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.

താത്പര്യമുളളവർ അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആണ് അഭിമുഖത്തിന് ഹാജരാകേണ്ടത്.

24ന് രാവിലെ 11 മണിക്ക് കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വെച്ചാണ് അഭിമുഖം നടക്കുക. പ്രതിമാസ വേതനം 20000 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484 2422256

സെക്യൂരിറ്റി ഗാർഡ് നിയമനം

പുല്ലേപ്പടിയിലുള്ള എറണാകുളം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് സെക്യൂരിറ്റി ഗാർഡിന്റെ ഒഴിവുണ്ട്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താൽകാലികമായാണ് നിയമനം. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി 30 മുതൽ 60 വയസ്സ് വരെ. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, തിരിച്ചറിയൽ രേഖ, എന്നിവയുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 30 ന് ഉച്ചയ്ക്ക് 12.30 ന് വാക് ഇൻ ഇൻറർവ്യൂവിന് എത്തിച്ചേരണം. വെരിഫിക്കേഷൻ രാവിലെ 11.30 മണിക്ക് ആരംഭിക്കും.
ഫോൺ : 0484 2401016.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+