ശബരിമലയിൽ വീണ്ടും ഒഴിവ്, ടെക്നികൽ എക്സ്പേർട്ട് തസ്തികയിൽ ജോലി നേടാം
ശബരിമലയിൽ വീണ്ടും ഒഴിവ്. ടെക്നികൽ എക്സ്പേർട്ട് സ്റ്റാഫ് തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങൾ അറിയാം
ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മലയാളത്തിലും ഇംഗ്ലീഷിലും ആശയവിനിമയം ചെയ്യാൻ അറിയണം. കൂടാതെ ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിലും പ്രവീണ്യം വേണം.

അപേക്ഷിക്കാനുള്ള പ്രായപരിധി 18-40 വയസാണ്. ആകെ 30 ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1000 രൂപയാണ് പ്രതിദിനം ലഭിക്കുക. പരീക്ഷയുടേയും അഭിമുഖത്തിൻ്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക്
https://cdn.s3waas.gov.in/s3e2ef524fbf3d9fe611d5a8e90fefdc9c/uploads/2026/08/17879948512729.pdf
ലാബ് ഇൻസ്ട്രക്ടർ ഒഴിവ്
മൂന്നാർ IHRD കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലാബ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. സെപ്തംബർ 11ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം കോളേജ് ഓഫീസിൽ ഹാജരായി ഇൻറർവ്യൂവിൽ പങ്കെടുക്കാം. 3 വർഷ ഡിപ്ലോമ യോഗ്യത ഉണ്ടായിരിക്കണം. ഫോൺ: 04865232989, വെബ്സൈറ്റ്: www.cemunnar.ac.in
ഗസ്റ്റ് അധ്യാപകർ
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിഗ്രി/ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമാ യോഗ്യതയും പ്രവൃത്തി പരിചയവും ഉളളവരായിരിക്കണം. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ. പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 (ഫോൺ: 0471-2474720, 0471-2467728) എന്ന വിലാസത്തിൽ സെപ്റ്റംബർ 17ന് 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ്: www.captkerala.com .
കായിക അധ്യാപക നിയമനം
തിരുവനന്തപുരം നഗരസഭയുടെ കീഴിൽ വരുന്ന ഗവ. സ്കൂളുകളിൽ കായിക അധ്യാപകരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി സെപ്റ്റംബർ 14 രാവിലെ 10.30ന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ പ്രവർത്തി പരിചയ രേഖ, അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ സഹിതം ഹാജരാകണം. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: 0471 2472302.


Click it and Unblock the Notifications
